|    Dec 9 Fri, 2016 4:59 pm
FLASH NEWS

പ്രതിസന്ധി രൂക്ഷം; പ്രസിഡന്റിനെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം

Published : 2nd November 2016 | Posted By: SMR

കാസര്‍കോട്: ജില്ലയില്‍ ജനതാദള്‍ എസിലും വിഭാഗീയത രൂക്ഷമായി. കഴിഞ്ഞ ദിവസം റിട്ടേണിങ് ഓഫിസര്‍ ജില്ലാ പ്രസിഡന്റിനേയും അഞ്ച് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളേയും തിരഞ്ഞെടുപ്പ് നടത്താതെ പ്രഖ്യാപിച്ചതോടെയാണ് വിഭാഗീയത രൂക്ഷമായത്. പ്രസിഡന്റായി മുഹമ്മദ് ടിമ്പറിനെ തിരഞ്ഞെടുത്തതായി റിട്ടേണിങ് ഓഫിസര്‍ അറിയിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ അംഗങ്ങളേയും അറിയിക്കാതെയാണ് ത ിരഞ്ഞെടുപ്പ് നടത്തിയതെന്നും ഇത് അംഗീകരിക്കാനാവില്ലെ ന്നും ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് പുതിയേടത്ത്, ഖജാഞ്ചി സി തമ്പാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റിന്റെ ബന്ധുവിനെയാണ് റിട്ടേണിങ് ഓഫിസറായി നിയമിച്ചതെന്നും ഇതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ടെ ന്നും സുരേഷ് പറഞ്ഞു. റിട്ടേണിങ് ഓഫിസര്‍ പക്ഷപാതപരമായി പെരുമാറുകയും മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താതെ തിരഞ്ഞെടുപ്പ് നടത്തിയതായി കൃത്രിമ രേഖയുണ്ടാക്കി കഴിഞ്ഞ ദിവസം 24ഓളം പേരെ പങ്കെടുപ്പിച്ച് ജില്ലാ പ്രസിഡന്റിനേയും അഞ്ച് സ ംസ്ഥാന കൗണ്‍സില്‍ അംഗങ്ങളേയും തിരഞ്ഞെടുത്തതായി വാര്‍ത്താകുറിപ്പ് നല്‍കുകയായ ിരുന്നുവെന്നും ഇവര്‍ പറ ഞ്ഞു. റിട്ടേണിങ് ഓഫിസര്‍ക്കെതിരെ സംസ്ഥാന തര്‍ക്കപരിഹാര സമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധമായി നടത്തിയ തിരഞ്ഞെടുപ്പ് അംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച് സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു. ഭരണമുന്നണിയിലെ ഘടകകക്ഷി എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനാണ് പ്രസിഡന്റിനെ ബന്ധുവായ റിട്ടേണിങ് ഓഫിസര്‍ തിരഞ്ഞെടുത്തതെന്ന് ഇവര്‍ ആരോപിച്ചു. ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലും സമാനമായ രീതിയിലുള്ള പരാതി ഉയര്‍ന്നിരുന്നു. ഇത് ഇപ്പോള്‍ കോടതിയിലാണ്. വാര്‍ത്താസമ്മേളനത്തി ല്‍ ഡോ. കെ എ ഖാദര്‍, പി പി ബാലകൃഷ്ണന്‍, എസ് എം എ തങ്ങള്‍, യു കൃഷ്ണഷെട്ടി, പി ടി രാജു, എം കെ സി അബ്ദുര്‍റഹ്്മാന്‍, സന്തോഷ് മാവുങ്കാല്‍, പി വെങ്കിടേഷ്, മുഹമ്മദ് മരക്കാട്, ഉമ്മര്‍ പാടലടുക്ക സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day