|    Dec 7 Wed, 2016 2:07 pm
FLASH NEWS

പ്രതിസന്ധി തീര്‍ക്കാന്‍ കേന്ദ്രം മുഖ്യമന്ത്രിമാരുടെ ഉപസമിതി രൂപീകരിക്കും

Published : 29th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ ഉപസമിതിക്ക് രൂപം നല്‍കും. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനാണ് ഉപസമിതിയെ നിയോഗിക്കുന്നത്.
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും പരാതികളുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമാണ് സമിതിയെ നിയോഗിക്കുന്നത്.
എന്‍ഡിഎ സഖ്യത്തിന് പുറത്തുള്ള രണ്ടു മുഖ്യമന്ത്രിമാര്‍ മാത്രമാണ് നിലവില്‍ കേന്ദ്രത്തിന്റെ നോട്ട് പിന്‍വലിക്കല്‍ നിലപാടിനെ പിന്തുണച്ചത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ മാത്രമാണ് കേന്ദ്ര നിലപാടിനെ പിന്തുണച്ചു രംഗത്തെത്തിയത്.
നോട്ട് പിന്‍വലിച്ച നടപടി കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് സഹായകമാവുമെന്ന് തനിക്കു വിശ്വാസമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. എന്നാല്‍, നോട്ട് പിന്‍വലിച്ച നടപടി ധീരമായ കാല്‍വയ്പാണെന്നായിരുന്നു നവീന്‍ പട്‌നായിക് പറഞ്ഞിരുന്നത്.
അതേസമയം, എന്‍ഡിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരേ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എന്‍ഡിഎയിലെ മറ്റൊരു ഘടകകക്ഷിയും പഞ്ചാബിലെ ഭരണകക്ഷിയുമായ ശിരോമണി അകാലിദളും നോട്ട് പിന്‍വലിച്ച കേന്ദ്ര നിലപാടിനെതിരേ പരസ്യമായി പ്രതികരിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day