|    Dec 4 Sun, 2016 3:43 pm

പ്രതിസന്ധി കനത്തു; ജനം നെട്ടോട്ടത്തില്‍

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: ബദല്‍ സംവിധാനങ്ങളൊന്നും പര്യാപ്തമല്ലാത്തതിനാല്‍ നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി ജില്ലയില്‍ അതിരൂക്ഷമായി. ഓരോ ദിവസം ചെല്ലുന്തോറും പ്രതിസന്ധിയുടെ ആഴം കൂടുകയാണ്.
നഗരങ്ങളിലും ഗ്രാമങ്ങളിലും ബാങ്കുകളില്‍ 500, 1000 രൂപ നോട്ടുകള്‍ മാറാനെത്തുന്നവരെ തിരക്കാണ്. അതിരാവിലെ എടിഎമ്മുകള്‍ക്കു മുന്നില്‍ വരിനില്‍ക്കുന്ന കാഴ്ചയും കാണാം. അതേസമയം, പ്രതിസന്ധി ഒരാഴ്ച പിന്നിടുമ്പോഴും  ഇന്നലെയും എടിഎം സൗകര്യങ്ങള്‍ പൂര്‍ണമായും ഇടപാടുകാര്‍ക്ക് ലഭിച്ചില്ല. നൂറുരൂപ നോട്ടിന്റെ ക്ഷാമം തന്നെയാണ് പ്രധാന കാരണം. ഇപ്പോഴും മിക്ക എടിഎം കൗറണ്ടറുകളും അടഞ്ഞുകിടക്കുകയാണ്. ബാങ്കുകളോട് ചേര്‍ന്നുള്ള എടിഎമ്മുകള്‍ മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. വിപണിയില്‍നിന്ന് പിന്‍വലിച്ച മുഷിഞ്ഞ 100 രൂപ നോട്ടുകളാണ് ബാങ്കുകളില്‍ കൂടുതലും.
ഇത് എടിഎം മെഷീനില്‍ നിക്ഷേപിക്കാനാവുന്നില്ല. ബാങ്കുകളില്‍ നോട്ടുകള്‍ മാറ്റിക്കൊടുക്കാനും ചെക്കുമായി വരുന്നവര്‍ക്കും പണം നല്‍കാനില്ലാത്തതിനാല്‍ ടോക്കണ്‍ നല്‍കി പിന്നീടു വരാന്‍ പറഞ്ഞ് മടക്കി അയക്കുകയാണ്.
അതിനിടെ, പണം കൈമാറ്റവും പിന്‍വലിക്കലും എല്ലാമായതോടെ ബാങ്കുകളിലെ വായ്പ പദ്ധതികള്‍ മിക്കവയും മുടങ്ങി. സ്വര്‍ണപ്പണയ വായ്പ, വാഹന വായ്പ, ഭവന വായ്പ എന്നിവയാണ് മുടങ്ങിക്കിടക്കുന്നത്. പലിശ അടക്കാന്‍ പോലും ബാങ്കുകളിലേക്ക് അടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
അതിനിടെ, ചെറുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊന്നംവയല്‍ ഓട്ടോ സ്റ്റാന്‍ഡിനു സമീപം അസാധുവായ 1000, 500 രൂപ നോട്ടുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. മുറിച്ച് ചെറു കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചിരിക്കുകയാണ്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പോലിസെത്തി ഇവ ശേഖരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day