|    Dec 8 Thu, 2016 1:20 pm
FLASH NEWS

പ്രതിസന്ധിക്ക് നടുവില്‍ കക്കാവാരല്‍ തൊഴിലാളികള്‍

Published : 25th November 2016 | Posted By: SMR

പൂച്ചാക്കല്‍: കക്ക വാരല്‍ മേഖല പ്രതിസന്ധിയിലായതോടെ തൊഴിലാളികള്‍ ദുരിതത്തില്‍. കായലില്‍ നടക്കുന്ന അനധികൃത മണലൂറ്റും മല്ലികക്കാ വാരലുമാണ് പ്രതിസന്ധിക്ക് കാരണം. കൂടാതെ കക്കാ തോടിന് ആവശ്യക്കാരില്ലാത്തതും തൊഴിലാളിക്കളെ വലയ്ക്കുന്നു. കക്ക വാരല്‍ നിലച്ചതോടെ വടുതല അരേശേരി പള്ളിക്ക് തെക്കുവശത്തുള്ള കക്ക വാരല്‍ കേന്ദ്രത്തില്‍ തൊടുകള്‍ കുന്ന് കൂടി കിടക്കുകയാണ്. കാളത്തോട്, പൂത്തോട്ട പറൂര് എന്നിവിടങ്ങളില്‍ നിന്നാണ് വള്ളങ്ങളില്‍ പോയി കക്ക വരുന്നത്. പിന്നീട് ഇവ കാട്ടുപുറം റോഡില്‍ അരേശേരി പള്ളിക്ക് തെക്കുഭാഗത്ത് കക്കാ പുഴുങ്ങല്‍ കേന്ദ്രത്തില്‍ എത്തിക്കും. ഇവിടെ ഒരു കുട്ടയ്ക്ക് 40 രൂപ നിരക്കില്‍ വള്ളങ്ങളില്‍ എത്തുന്ന കക്ക ശേഖരിക്കും. തുടര്‍ന്ന് ഇവ പുഴുങ്ങി മാംസം വേര്‍തിരിക്കും. ഇങ്ങനെ വേര്‍തിരിക്കുന്ന കക്കാ ഇറച്ചിക്ക് 40 രൂപ വരെ മാര്‍ക്കറ്റില്‍ വിലയുണ്ട്. ഏകദേശം 25 കിലോ കക്കാ ഇറച്ചി ഒരു ദിവസം ലഭിക്കുമെന്ന് 10 വര്‍ഷമായി ഈ ജോലി തുടരുന്ന വടുതല സ്വദേശിയായ തങ്കമ്മ പറയുന്നു. എന്നാല്‍ പ്രതിസന്ധികള്‍ വര്‍ധിച്ചതോടോ 20000 രൂപ വരെ കടമെടുത്താണ് ഇവര്‍ ഈ മേഖലയില്‍ തുടരുന്നത്. കക്കായുടെ ലഭ്യത കുറഞ്ഞതും വേര്‍പെടുത്തിയ കക്കാ തോടിന് ആളില്ലാത്തതും തങ്കമ്മ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണ്.  നേരത്തെ ഒരു ടണ്‍ കക്കാ തോടിന് 25000 രൂപ വരെ വില ലഭിച്ചിരുന്നു. മാസത്തില്‍ ഒരു ലോഡ് കക്കാ തോട് തമിഴ്‌നാട്, പട്ടിമിറ്റം എന്നിവിടങ്ങളിലെ ചുണ്ണാമ്പ് ചൂളയിലേക്ക് വടുതലയില്‍ നിന്നു കയറ്റി അയച്ചിരുന്നു. എന്നാല്‍ പ്രതിസന്ധി വര്‍ധിച്ചതോടെ ഇത് നിലച്ചു. അനധീകൃതമായി ചിലര്‍ നടത്തുന്ന മല്ലികക്കാ വാരലും മണലൂറ്റും കായലില്‍ കക്കായുടെ ലഭ്യത കുറയുന്നതിനുള്ള പ്രധാന കാരണമാക്കി. മണലൂറ്റ്  നടത്തുന്നത് കായലിന്റെ അടിത്തട്ട് ഇളകാന്‍ കാരണമാക്കും. ഇത് കക്കയുടെ പ്രജനനം കുറയാന്‍ കാരണമാക്കുമെന്ന് ഈ മേഖലയിലെ തൊഴിലാളികള്‍ വ്യക്തമാക്കുന്നു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കായലില്‍ മല്ലികക്കാ വാരല്‍ നടക്കുന്നത്. ഇതോടെ കക്കായുടെ ലഭ്യത കുറഞ്ഞു.  മുന്‍കാലങ്ങളില്‍ കക്ക വാരല്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ജോലിഭാരം കുറവും വരുമാന ലഭ്യത കൂടുതലുമായിരുന്നു. ഇപ്പോഴാണെങ്കില്‍ ജോലിഭാരം കൂടുകയും വരുമാന ലഭ്യത ഇല്ലാതാകുകയും ചെയ്യുകയാണ്. ഇത് കക്കാമേഖലയില്‍ പണിയെടുക്കുന്നവരെ പട്ടിണിയിലേയ്ക്ക് തള്ളിവിടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day