|    Dec 4 Sun, 2016 1:15 am
FLASH NEWS

പ്രതിരോധം: ഇന്ത്യ-ഇസ്രാേയല്‍ സഹകരണം ശക്തമാക്കുന്നു

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രതിരോധം, ഭീകരവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി റ്യൂവന്‍ റിവ്‌ലിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത്.
വാണിജ്യം, നിക്ഷേപം, കൃഷി, ജലസ്രോതസ്സുകള്‍, സൈബര്‍കുറ്റം എന്നീ വിഷയങ്ങളിലുള്ള സഹകരണത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഭീകരപ്രവര്‍ത്തനം തടയാന്‍ സൈബര്‍ മേഖലയിലെ സഹകരണം ഏറെ പ്രധാനപ്പെട്ടതാണെന്ന് മോദി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഭീകരത ആഗോള ഭീഷണിയാണെന്നും മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഇരു നേതാക്കളും അംഗീകരിച്ചു.
ഭീകരതക്കെതിരേ പ്രതികരിക്കാതിരിക്കുകയോ നിശ്ശബ്ദത പാലിക്കുകയോ ചെയ്യുന്നത് ഭീകരത ശക്തിപ്പെടുത്താന്‍ കാരണമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day