|    Dec 7 Wed, 2016 2:07 pm
FLASH NEWS

പ്രതിയെ പിടിക്കാനെത്തിയ മൂന്നു പോലിസുകാര്‍ക്ക് വെട്ടേറ്റു

Published : 24th October 2016 | Posted By: SMR

കായംകുളം: വെട്ടുകേസിലെ പ്രതിയെ പിടിച്ച എഎസ്‌ഐ അടക്കം മൂന്നു പോലിസുകാര്‍ക്ക് വെട്ടേറ്റു. പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍പ്പെട്ട കരീലകുളങ്ങര സ്റ്റേഷനിലെ എഎസ്‌ഐ സിയാദ്, സിപിഒമാരായ ഇക്ബാല്‍, സതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മറ്റൊരു പോലിസുകാരന് മര്‍ദനമേറ്റു. വേട്ടേറ്റ എഎസ്‌ഐ സിയാദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് പോലിസ് അറിയിച്ചു.
സിയാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ഇക്ബാല്‍, സതീഷ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മര്‍ദനമേറ്റ രാജേഷിനെ കായംകുളം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ കുറ്റിത്തെരുവ് ദേശത്തിനകത്തായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ഒന്നാംകുറ്റിയില്‍ കാറിലെത്തിയ സംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ഉണ്ണികൃഷ്ണനെ തിരഞ്ഞെത്തിയതായിരുന്നു എഎസ്‌ഐ സിയാദിന്റെ നേതൃത്വത്തിലുള്ള  സംഘം. വഴിയില്‍വച്ച് ഇയാളെ പിടികൂടി കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടോടുകയായിരുന്നു. പിന്തുടര്‍ന്ന പോലിസ് സംഘത്തെ ഒരു സംഘമാളുകള്‍ തടഞ്ഞു. ഇതിനിടെ സ്ഥലത്തെത്തിയ പ്രതിയുടെ പിതാവ് ചെത്തുതൊഴിലാളിയായ ഗോപാലകൃഷ്ണന്‍ കൈയില്‍ കരുതിയിരുന്ന കമ്പുകൊണ്ട് പോലിസ് സംഘത്തിലുണ്ടായിരുന്ന ഇക്ബാലിനെ തലക്കടിച്ചുവീഴ്ത്തി.
ഇതു തടയാന്‍ ശ്രമിക്കന്നതിനിടെയാണ്  എഎസ്‌ഐ സിയാദിനെയും സതീഷിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഈ സമയം പ്രതിയെ വിലങ്ങിട്ട് വാഹനത്തിനു സമീപം നിന്നിരുന്ന പ്രതി രാജേഷിനെ ആക്രമിച്ച് പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ പോലിസുകാര്‍ സമീപ വീടുകളില്‍ അഭയം പ്രാപിച്ചു. ഇതിനിടയില്‍ ഗോപാലകൃഷ്ണനും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.
സഭവം അറിഞ്ഞ് എസ്‌ഐ ഡി രജീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി. പരിക്കേറ്റ സ്‌ക്വാഡ് അംഗങ്ങളെ നാട്ടുകാരും പോലിസും ചേര്‍ന്ന് താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടുത്തിടെ ചേരാവള്ളിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് വിലങ്ങുമായി രക്ഷപ്പെട്ട ഉണ്ണികൃഷ്ണന്‍ എന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day