|    Dec 11 Sun, 2016 7:21 pm
FLASH NEWS

പ്രതിയുടെ ആക്രമണത്തില്‍ നാലു പോലിസുകാര്‍ക്ക് പരിക്ക്

Published : 4th November 2016 | Posted By: SMR

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡന കേസിലെ പ്രതിയുടെ അക്രമണത്തില്‍ നാലു പോലിസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെവൈകീട്ട് ആറോടെയാണ് സംഭവം.ആലപ്പുഴ എആര്‍ ക്യാംപിലെ പോലിസുകാരായ തോമസ് ആന്റണി (27), റഫീക് (27), വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റിലെ പോലിസുകാരായ രാജ് കുമാര്‍ (32), സ്റ്റാലിന്‍ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 13 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു മാസമായി ആലപ്പുഴ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതി കായംകുളം സ്വദേശി ഉണ്ണികൃഷ്ണനാണ് ആക്രമണം നടത്തിയത്.നിരാഹാരത്തിലായിരുന്ന ഉണ്ണികൃഷ്ണനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് ഇവിടെ പ്രവേശിപ്പിച്ചത്. തോമസ് ആന്റണി, റഫീക് എന്നിവരെ അക്രമിച്ചതറിഞ്ഞ് എത്തിയ എയ്ഡ് പോസ്റ്റിലെ പോലിസുകാരായ രാജ് കുമാറിനും സ്റ്റാലിനും മര്‍ദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക