|    Dec 10 Sat, 2016 12:25 pm

പ്രതികൂലഫലം അംഗീകരിക്കുമോ എന്ന ചോദ്യത്തില്‍ പതറി ട്രംപ്

Published : 21st October 2016 | Posted By: SMR

വാഷിങ്ടണ്‍: റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളുടെ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളുമായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സംവാദം. തിരഞ്ഞെടുപ്പുഫലം പ്രതികൂലമായാല്‍ അംഗീകരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനു വ്യക്തമായ മറുപടി പറയാന്‍ ട്രംപ് തയ്യാറായില്ല. അത് അപ്പോള്‍ പറയാമെന്നായിരുന്നു മറുപടി.
അത് ഞെട്ടിപ്പിക്കുന്നതായിരിക്കും എന്നായിരുന്നു ഹിലരിയുടെ മറുപടി. ഹിലരിക്കെതിരേ ശക്തമായ ആരോപണമാണ് ടി വി പരിപാടിയില്‍ ട്രംപ് ഉന്നയിച്ചത്. ഹിലരിയെ മോശം സ്ത്രീയെന്നും ചീട്ടുകളിക്കാരിയെന്നും ട്രംപ് വിശേഷിപ്പിച്ചത് സംവാദത്തില്‍ ഏറെ ബഹളത്തിനിടയാക്കി. സംവാദത്തിനു മുമ്പും ശേഷവും ഹസ്തദാനം ചെയ്യാന്‍ ഇരുവരും തയ്യാറായില്ല. മാധ്യമങ്ങള്‍ തനിക്കെതിരായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുമെന്നും രേഖകളില്ലാതെ കുടിയേറിയ അഭയാര്‍ഥികളെ പുറത്താക്കുമെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കളിപ്പാവയാണെന്ന് ഹിലരി ക്ലിന്റണ്‍ ആരോപിച്ചു. പാവയായതിനാലാണ് ട്രംപ് ജയിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നതെന്നും ഹിലരി കുറ്റപ്പെടുത്തി. സാമ്പത്തികരംഗത്ത് യുഎസ് നേരിട്ട തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയാണു ഹിലരിയെയും ഡെമോക്രാറ്റിക് പാര്‍ട്ടിയെയും ട്രംപ് ആക്രമിച്ചത്. അതിനിടെ സ്ത്രീകളെ താന്‍ ബഹുമാനിക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവന സദസ്യര്‍ക്കിടയില്‍ ചിരിപടര്‍ത്തി. യുഎസ് നേതൃത്വത്തേക്കാള്‍ ചൈനീസ് നേതൃത്വമാണ് നല്ലതെന്നും യുഎസ് സമ്പദ്‌വ്യവസ്ഥയേക്കാള്‍ വേഗത്തില്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥ വളരുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. നവംബര്‍ എട്ടിനാണ് യുഎസില്‍ തിരഞ്ഞെടുപ്പ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day