|    Dec 7 Wed, 2016 9:53 pm
FLASH NEWS

പ്രതികള്‍ നിരായുധരെന്ന് മന്ത്രി; വെടിയുതിര്‍ത്തെന്ന് പോലിസ്

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭോപാലില്‍ എട്ടു വിചാരണത്തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ഔദ്യോഗിക വിശദീകരണത്തില്‍ വൈരുദ്ധ്യങ്ങള്‍ ഏറെ. ജയില്‍ ചാടിയ എട്ടു പേരുടെ കൈവശവും ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ യോഗേഷ് ചൗധരി വ്യക്തമാക്കിയത്. ജയില്‍ ചാടിയ എട്ടു പേരും എവിടെയാണെന്ന് ഞങ്ങള്‍ കണ്ടെത്തി. അവര്‍ ഞങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ എല്ലാവരും കൊല്ലപ്പെട്ടുവെന്നുമാണ് പോലിസ് ഐജിയുടെ വിശദീകരണം.
എന്നാല്‍, ചൗധരിയുടെ വിശദീകരണത്തിനു നേര്‍വിപരീതമാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് പറയുന്നത്. തടവുകാര്‍ നിരായുധരായിരുന്നു. സിമി പ്രവര്‍ത്തകരായ തടവുകാര്‍ ജയിലിലെ പാത്രങ്ങള്‍ ആയുധമാക്കുകയായിരുന്നു. അവരുടെ കൈവശം തോക്കുകളില്ലായിരുന്നു. പക്ഷേ, പോലിസിനു വേറെ മാര്‍ഗമില്ലായിരുന്നു. എല്ലാവരെയും വെടിവച്ചു കൊന്നു- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day