|    Dec 11 Sun, 2016 7:43 am

പ്രതികള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു

Published : 12th November 2016 | Posted By: SMR

കിളിമാനൂര്‍: പൊതുസ്ഥലത്ത് പരസ്യമായി നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കും വിധം മദ്യപിച്ചവരെ എക്‌സൈസ് സംഘം പിടികൂടി എക്‌സൈസ് ഓഫിസില്‍ എത്തിച്ചു. എക്‌സൈസ് ഓഫിസില്‍ എത്തിച്ച് കേസെടുക്കുന്നതിനിടെ സംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഓഫിസില്‍ അഴിഞ്ഞാടുകയും ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് എക്‌സൈസ് ഉദ്യോഗസ്ഥരും എക്‌സൈസ് ഓഫിസില്‍ അതിക്രമം കാട്ടിയതിന് പോലിസും കേസെടുത്തു. വെള്ളല്ലൂര്‍ മുട്ടച്ചാല്‍ വേടരുമൂല വീട്ടില്‍ ബിപിന്‍ (40), നഗരൂര്‍ രാലൂര്‍ക്കാവ് നീലിമ വീട്ടില്‍ നൗഷാദ് (37) എന്നിവര്‍ക്കെതിരെയാണ് കിളിമാനൂര്‍ എക്‌സൈസും പോലിസും കേസെടുത്തത്. കഴിഞ്ഞദിവസം വൈകീന്നേരം രാലൂര്‍ക്കാവ് ശങ്കര വിദ്യാപീഠം കോളജ് വഴിയിലിരുന്നായിരുന്നു പരസ്യ മദ്യപാനം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം എത്തി പിടികൂടി ഓഫിസില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ അസി. എക്‌സൈസ് ഇന്‍സ്പക്ടര്‍മാരായ പത്മരാജന്‍, അബ്ദുല്‍ സലാം എന്നിവരെ കൈയേറ്റം ചെയ്യുകയും ഓഫിസില്‍ അഴിഞ്ഞാടുകയും ചെയ്തത്. മേശകള്‍ മറിച്ചിടുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തതായി എക്‌സൈസ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് പോലിസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് കേസെടുത്തത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പത്മരാജന്‍, അബ്ദുല്‍ സലാം എന്നിവര്‍ക്ക് നിസാര പരിക്കുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക