|    Dec 9 Fri, 2016 1:09 pm

പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ ഏഴുപേര്‍കൂടി അറസ്റ്റില്‍

Published : 7th November 2016 | Posted By: SMR

പൂക്കോട്ടുംപാടം: പ്രായപൂത്തിയാവാത്ത ബാലനെ പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ കൂടി അറസ്റ്റിലായി. അരക്കമ്പൊയില്‍ കളിയങ്കാത്ത് മുഹമ്മദ് ആഷിഫ്(20), മൈലമ്പാറ പാലേങ്ങാടന്‍ അസൈനാര്‍(49), മണ്ണാത്തിപ്പൊയില്‍ കല്ലടത്തൂര്‍ രാജേഷ് എന്ന രാജി(33), മണ്ണാത്തിപ്പൊയില്‍ മരുതത്ത് സുഹൈല്‍(23), മണ്ണാത്തിപ്പൊയില്‍ പൂന്തുരുത്തി മുഹമ്മദ് റാഷിദ്, ചെട്ടിയില്‍ തൊണ്ടിയന്‍ അബ്ദുള്‍ സമദാനി എന്ന സമദ്(23), മണ്ണാത്തിപ്പൊയില്‍പൂന്തുരുത്തി സുലൈമാന്‍ (72) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി മൈലമ്പാറ കിഴക്കേവീട്ടില്‍ മുനീര്‍ വിദേശത്തായതിനാല്‍ പിടികിട്ടിയിട്ടില്ല. ഇതേ കേസിലെ പ്രതിയായ മുല്ലപ്പള്ളി തൊണ്ടിയന്‍ അസൈനാര്‍ എന്ന ആട്ടി അസൈനാരെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
ഒരു വര്‍ഷത്തോളമായി പ്രതികള്‍ കുട്ടിയെ ദുരുപയോഗം ചെയ്തുവരികയായിരുന്നു. കുട്ടി പഠനത്തില്‍ പുറകോട്ടു പോയതിനെ തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിലമ്പൂര്‍ സിഐ കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടം എസ്‌ഐ അമൃത് രംഗന്‍, നിലമ്പൂര്‍ വനിതാസെല്‍ എസ്‌ഐ റസിയബങ്കാളത്ത്, പൂക്കോട്ടുംപാടം ഗ്രേഡ് എസ്‌ഐ അബ്ദുള്‍ ഖയ്യൂം, എഎസ്‌ഐമാരായ എം രാമചന്ദ്രന്‍, കെ സത്യന്‍, കെ ശിവന്‍, എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. കോടതി പ്രതികളെ റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day