|    Dec 7 Wed, 2016 4:04 pm
FLASH NEWS

പ്രകൃതി വിരുദ്ധ പീഡനം: ഒരാള്‍ അറസ്റ്റില്‍

Published : 25th October 2016 | Posted By: SMR

വടക്കഞ്ചേരി: അണക്കപ്പാറ യത്തീംഖാനയിലെ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസില്‍ ഒരാളെ വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. കാവശ്ശേരി ചുണ്ടക്കാട് തീപ്പെട്ടി കമ്പനി റോഡില്‍ റഫീക്കി(45) നെയാണ് അറസ്റ്റ് ചെയ്തത്. 2013 മുതല്‍ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിരയാക്കിയെന്ന് കാണിച്ച് പിതാവ് പാലക്കാട് എസ്പിയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പെരിന്തല്‍മണ്ണ സ്വദേശിയായ വിദ്യാര്‍ഥിയും രക്ഷിതാവും യത്തീംഖാനയിലെ കമ്മിറ്റിയെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ജില്ലാ പോലിസ് സൂപ്രണ്ടിനെ സമീപിച്ചത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമമനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ക്കെതിരേ നാട്ടിലും നേരത്തേ ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day