|    Dec 7 Wed, 2016 6:01 pm
FLASH NEWS

പ്രകൃതിവിരുദ്ധ പീഡനം; യുവാവ് അറസ്റ്റില്‍

Published : 26th October 2016 | Posted By: SMR

അടിമാലി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതിവരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാജാക്കാട് സ്വദേശി കരുവച്ചാട്ട് സുജിത്തി(37) നെയാണ് അടിമാലി സിഐ യൂനുസിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റുചെയ്തത്. പോസ്‌കോ നിയമപ്രകാരം പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതിയായ ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സുചന. രാജാക്കാട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിന്മേലാണ് നടപടി.കഴിഞ്ഞ രണ്ടിന് പരാതിക്കാരനെയും ഒരു സഹപാഠിയെയും സുജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ച് രാജാക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ലൈംഗിക ചൂഷണം നടത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പീഡനത്തിനിരയായ കുട്ടികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് പീഡനം പുറത്തറിയുന്നത്. വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്നാണ് രാജാക്കാട് പോലിസ് കേസെടുത്തത്.രാജാക്കാട് നിന്നും ഇന്നലെ രാവിലെയാണ് ഒന്നാം പ്രതിയായ സുജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ സംസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ എട്ട് മാസം മുന്‍പ് കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് സുജിത്. പന്നിയാര്‍കുട്ടിയില്‍ കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കച്ചവടക്കാരനെ തലയ്ക്കടിച്ചു വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങിയശേഷം നാല് മാസം മുന്‍പ് ഒന്നര കിലോ കഞ്ചാവുമായി ഇയാളെ അടിമാലിയില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഇയാള്‍ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day