|    Dec 7 Wed, 2016 1:25 am
FLASH NEWS

പ്രകൃതിവിരുദ്ധ പീഡനം; ബിജെപി നേതാവ് അറസ്റ്റില്‍

Published : 24th November 2016 | Posted By: SMR

ശ്രീകണ്ഠപുരം: എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കാവുമ്പായി അമലാലയത്തില്‍ സന്തോഷ്‌കുമാറി(39) നെ യാണ് ശ്രീകണ്ഠപുരം എസ്‌ഐ പി ബി സജീവും സംഘവും പിടികൂടിയത്. പ്രതിയെ തലശ്ശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ ശ്രീകണ്ഠപുരം നഗരസഭാ തിരഞ്ഞെടുപ്പില്‍ എള്ളരിഞ്ഞി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. പണം നല്‍കി പ്രലോഭിപ്പിച്ച് കഴിഞ്ഞ ഒക്ടോബറില്‍ മൂന്നു ദിവസങ്ങളിലും കഴിഞ്ഞ 12നും ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. വിദ്യാര്‍ഥി പല ദിവസങ്ങളിലും സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചിരുന്നു. കൂടാതെ, വിദ്യാര്‍ഥിയുടെ കൈയില്‍ പണം കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരും സ്‌കൂള്‍ അധികൃതരും ചോദ്യംചെയ്തു. ഇതോടെയാണു സംഭവം പുറത്തറിഞ്ഞത്. പോലിസ് കേസെടുത്തതിനെ തുടര്‍ന്ന് ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഇന്നലെ രാത്രി ഇരിക്കൂര്‍ ടൗണില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day