|    Dec 9 Fri, 2016 3:06 pm
FLASH NEWS

പ്രകൃതിചികില്‍സാ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് പ്രസവമെടുക്കാനുള്ള യോഗ്യതയില്ല: ആരോഗ്യ വകുപ്പ്

Published : 27th October 2016 | Posted By: SMR

തിരൂരങ്ങാടി: വെന്നിയൂര്‍ വാളക്കുളത്തെ പ്രകൃതി ചികില്‍സാ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് പ്രസവമെടുക്കുന്നതിനുള്ള യോഗ്യതയില്ലെന്ന് ആരോഗ്യ വകുപ്പ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മമ്പാട് തോട്ടിന്റെകര സ്വദേശി അരിമ്പ്ര ആബിര്‍ ഹൈദറി (31)നെതിരെയാണ് അന്വേഷണ റിപോര്‍ട്ട്. കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ സ്വദേശി എലിമ്പാടന്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഹസീനയെ വെള്ളത്തില്‍ കിടത്തി പ്രസവിപ്പിക്കുന്നതിനിടെ അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മരിക്കുകയും ഹസീന അത്യാസന്ന നിലയിലാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. 18നാണ് കേസിനാസ്പദമായ സംഭവം. ഡെപ്യൂട്ടി ഡിഎംഒ ഡോ. മുഹമ്മദ് ഇസ്മായീല്‍, ആര്‍സിസി ഓഫിസര്‍ ഡോ. രേണുഖ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് ഇന്നലെ വൈകീട്ട് അഞ്ചോടെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമറുല്‍ ഫാറൂഖിന് കൈമാറി.  ഇവിടെ ചികില്‍സ നടത്തിയിരുന്ന ഡോക്ടര്‍ക്ക് നാച്ച്വുറപതി ബിരുദം മാത്രമാണുള്ളത്. സിസേറിയന്‍ കഴിഞ്ഞവരെയാണ് ഇയാള്‍ പ്രധാനമായും സ്വാധീനിച്ചിരുന്നത്. സിസേറിയന്‍ ഇല്ലാതെ സുഖ പ്രസവം ഉറപ്പുനല്‍കിയതിനാല്‍ പലരും ഇതില്‍ പെട്ടിട്ടുണ്ട്. 2016ല്‍ രണ്ടു മരണങ്ങള്‍ ഇവിടെ സംഭവിച്ചിരുന്നു. ഇപ്പോള്‍ കുട്ടിമരിക്കാനിടയായ സ്ത്രീയെയും ഈ തരത്തിലാണ് ഇവിടെ എത്തിച്ചിരുന്നത്. ഇവരുടെ മൂന്ന് പ്രസവവും സിസേറിയനായിരുന്നു. അതുകൊണ്ട് തന്നെ ഇത് സുഖപ്രസമെന്ന് ഇവര്‍ക്ക് ഉറപ്പുനല്‍കി കൊണ്ടുപോവുകയായിരുന്നു. സെന്റര്‍ അടച്ചുപൂട്ടാനും ഡോക്ടര്‍ക്കെതിരേ നടപടി എടുക്കാനും വിശദമായ അന്വേഷണത്തിനും റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കലക്ടര്‍ക്ക് കത്ത് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമറുല്‍ ഫാറൂഖ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day