|    Dec 6 Tue, 2016 12:09 am
FLASH NEWS

പോലിസ് സ്‌റ്റേഷനിലെ സെല്‍ഫി: മറുപടിയില്ലാതെ അധികൃതര്‍

Published : 1st November 2016 | Posted By: SMR

കൊല്ലം: പരസ്യമായി മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന നാട്ടുകാരുടെ പരാതിയില്‍ പോലിസ് പിടിയിലായ യുവാക്കള്‍ പോലിസ് തൊപ്പിയണിഞ്ഞ് സ്‌റ്റേഷനില്‍ സെല്‍ഫിയെടുത്തത് പോലിസിന് തലവേദനയാവുന്നു. സംഭവത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ തന്നെ യുവാക്കളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലടക്കം പ്രചരിച്ചതും തിരിച്ചടിയായി. ശക്തികുളങ്ങര തുറമുഖത്തിനടുത്തിരുന്ന് പരസ്യമായി മദ്യപിച്ച ഒന്‍പത് യുവാക്കളെ ഞയറാഴ്ച പുലര്‍ച്ചെ ഒന്നിനാണ് ശക്തികുളങ്ങര പോലിസ് പിടികൂടിയത്. ചെറുപ്പക്കാരായ മദ്യപന്‍മാരോട് സ്ഥിരം പോലിസ് മുറ ഉപയോഗിക്കാതെ മാന്യമായി പെരുമാറി സ്‌റ്റേഷനില്‍ ഇരുത്തുകയായിരുന്നു. ഇതിനിടയിലാണ് പോലിസുകാരുടെ കണ്ണ് വെട്ടിച്ച് തൊപ്പി അണിഞ്ഞ് സെല്‍ഫിയെടുത്തത്.രാവിലെ സ്‌റ്റേഷനില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ നവമാധ്യമങ്ങളില്‍ ചിത്രം പങ്ക് വെച്ച് യുവാക്കള്‍ ആഘോഷം തുടങ്ങി. പോലിസ് പിടിയിലായിരുന്ന സാജ് അലോഷ്യസാണ് ഫീലിങ് ഹാപ്പി ഫ്രം കാവനാട് പോലിസ് സ്‌റ്റേഷന്‍ ‘ എന്ന കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തത് മുതല്‍ ലൈക്കും ഷെയറും കമന്റുകളും ഒക്കെയായി ആരാധകരുടെ എണ്ണവും കൂടി. പക്ഷേ പോലിസ് സ്‌റ്റേഷനിലെ സെല്‍ഫി പടം പണി തരുമെന്ന ഘട്ടമെത്തിയതോടെ ഇന്നലെ രാവിലെയോടെ ചിത്രം പോസ്റ്റ് ചെയ്തവര്‍ തന്നെ നവമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചു. രാത്രി ഒന്നോടെ മൂത്രമൊഴിക്കണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് സംശയം തോന്നാത്ത പോലിസ് പുറത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. ഇതിനിടെ തൊപ്പി കൈക്കലാക്കിയ യുവാക്കള്‍ തൊപ്പിയണിഞ്ഞ് സെല്‍ഫി എടുക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. പോലിസ് സ്‌റ്റേഷനില്‍ ഇതേ സമയം രണ്ട് പോലിസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇതാണ് ശ്രദ്ദിക്കാന്‍ കഴിയാതിരുന്നതെന്നുമാണ് പോലിസ് ഭാഷ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day