|    Dec 3 Sat, 2016 5:48 am
FLASH NEWS

പോലിസ് സമീപനം പീഡനത്തെക്കാള്‍ വേദനാജനകം: യുവതി

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: കൂട്ടബലാല്‍സംഗത്തിനിരയായതിനേക്കാള്‍ വേദനയാണ് പോലിസില്‍ നിന്നു തനിക്കും ഭര്‍ത്താവിനുമുണ്ടായതെന്നു യുവതി പറഞ്ഞു. പരാതിനല്‍കിയതിനെത്തുടര്‍ന്ന്, പേരമംഗലം സിഐ മൊഴിയെടുക്കാനെന്നു പറഞ്ഞ് ചോദിച്ച ചോദ്യങ്ങള്‍ തന്നെ തകര്‍ത്തുകളഞ്ഞു. കുറ്റക്കാര്‍ പുറത്തു വിലസുമ്പോഴായിരുന്നു തുടര്‍ച്ചയായ നാലുദിവസം രാവിലെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യംചെയ്തത്.
അശ്ലീലവും ആഭാസവും നിറഞ്ഞ വാക്കുകളാണ് സിഐ ഉപയോഗിച്ചത്. തെളിവെടുക്കാനെന്നു പറഞ്ഞ് നാട്ടുകാരുടെ മുമ്പാകെ കൊണ്ടുനടന്നു. സ്റ്റേഷനില്‍ വരുന്നവരോടൊക്കെ ഇതു പീഡനത്തിനിരയായവളാണെന്നു വിളിച്ചുപറഞ്ഞു. കേസ് പിന്‍വലിപ്പിക്കാന്‍ നിരന്തര ഭീഷണിയായിരുന്നു ഉണ്ടായത്. ഒടുവില്‍ ഗത്യന്തരമില്ലാതെ, കേസ് പിന്‍വലിക്കുകയായിരുന്നു. എന്നിട്ടും വീട്ടില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. കഴിഞ്ഞ നാലുമാസമായി തങ്ങള്‍ സ്വന്തം ജില്ലയ്ക്കു പുറത്താണ് കഴിയുന്നത്. ഇനിയും തെളിവെടുപ്പെന്നും പറഞ്ഞ് ആളുകള്‍ക്കു മുമ്പാകെ തന്നെ പ്രദര്‍ശിപ്പിക്കരുതെന്നും യുവതി കണ്ണീരോടെ പറഞ്ഞു.
തന്നെ മാനസികമായി പീഡിപ്പിച്ച പോലിസിന്റെ പേരും മറ്റും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day