|    Dec 8 Thu, 2016 11:29 am

പോലിസ് ഷൂട്ടിങ്: എലിസബത്ത് കോശിക്ക് വെള്ളിമെഡല്‍; അവ്‌നീത് സിദ്ദുവിന് സ്വര്‍ണം

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: അഖിലേന്ത്യ പോലിസ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ എലിസബത്ത് സൂസന്‍ കോശിക്ക് വെള്ളിമെഡല്‍. വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചില്‍ ഇന്നലെ ആരംഭിച്ച 10ാമത് അഖിലേന്ത്യാ പോലിസ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് കേരള പോലിസിനായി തോക്കേന്തിയ എലിസബത്തിന് വെള്ളിമെഡല്‍ ലഭിച്ചത്.
നാല് റൗണ്ടുകളിലായി 411.5 പോയിന്റ് നേടിയാണ് എലിസബത്ത് വെള്ളിമെഡല്‍ വെടിവച്ചിട്ടത്. പഞ്ചാബിന്റെ അവ്‌നീത് സിദ്ദുവിനാണ് സ്വര്‍ണം. 412.7 പോയിന്റ് നേടിയാണ് അവ്‌നീത് സ്വര്‍ണത്തിലേക്ക് നിറയൊഴിച്ചത്. ആദ്യ രണ്ട് റൗണ്ടുകളില്‍ 104.4, 103.1 പോയിന്റുകള്‍ നേടി മുന്നിട്ടുനിന്ന എലിസബത്തിന് മൂന്ന്, നാല് റൗണ്ടുകളില്‍ ഉന്നം പിഴച്ചു. 103.1, 100.9 പോയിന്റ് നേടാന്‍ മാത്രമാണു കഴിഞ്ഞത്. ഇതോടെ ആദ്യ രണ്ട് റൗണ്ടുകളില്‍ 104.0, 102.7 പോയിന്റും മൂന്നു നാല് റൗണ്ടുകളില്‍ 104.2, 101.8 പോയിന്റുകളുടെ മേധാവിത്വം നേടിയ അവ്‌നീത് സ്വര്‍ണം വെടിവച്ചിട്ടു.
407.6 പോയിന്റ് നേടിയ ബിഎസ്എഫിലെ അമന്‍ദീപ് കൗറിനാണ് വെങ്കലം. കേരള പോലിസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കഴിഞ്ഞ ദിവസമാണ് എലിസബത്ത് സൂസന്‍ കോശിക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയത്. നിയമന ഉത്തരവിലെ അപാകതയെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാന്‍ എലിസബത്തിന് കഴിയാതെ വന്നത് വിവാദത്തിനിടയാക്കിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ റൈഫിള്‍ ടീം ഇനത്തില്‍ 1201.7 പോയിന്റുമായി പഞ്ചാബ് സ്വര്‍ണം നേടിയപ്പോള്‍ 1201.2 പോയിന്റ് ലഭിച്ച ബിഎസ്എഫിനാണ് വെള്ളി. 1194.6 പോയിന്റ് ലഭിച്ച സിആര്‍പിഎഫ് വനിതകള്‍ക്കാണ് വെങ്കലം. പുരുഷന്‍മാരുടെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ബിഎസ്എഫിന്റെ വസീര്‍ സിങ് സ്വര്‍ണം നേടി.
സിആര്‍പിഎഫിലെ ഷൂട്ടര്‍മാരായ ദുര്‍ഗപ്രസാദ് വെള്ളിയും എല്‍ ബി ഗെയ്ക്‌വാദ് വെങ്കലവും നേടി. 25 മീറ്റര്‍ പിസ്റ്റള്‍ പുരുഷവിഭാഗം ടീം ഇനത്തില്‍ സിആര്‍പിഎഫ് സ്വര്‍ണം നേടി. ബിഎസ്എഫ് ടീം 1619 പോയിന്റുമായി വെള്ളിയും 1573 പോയിന്റ് നേടിയ തമിഴ്‌നാട് വെങ്കലവും നേടി.
രാവിലെ നടന്ന ചടങ്ങില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മല്‍സരങ്ങള്‍ 25നു സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day