|    Dec 3 Sat, 2016 11:12 pm
FLASH NEWS

പോലിസ് വാഹനം തടഞ്ഞു; മണല്‍ കടത്ത് സംഘത്തിന് 8000 രൂപ പിഴ

Published : 22nd November 2016 | Posted By: SMR

കാഞ്ഞങ്ങാട്: പോലിസ് വാഹനം തടഞ്ഞു നിര്‍ത്തിയ പൂഴി മാഫിയാ സംഘത്തെ കോടതി ശിക്ഷിച്ചു. ചെമ്പരിക്കയിലെ അയൂബ് (24), കളനാടിലെ അബ്ദുല്‍  മന്‍സൂര്‍ (26), തെക്കിലെ നൗഷാദ് (25), ചെമ്പരിക്കയിലെ മുഹമ്മദ് സക്കീര്‍ (27) എന്നിവരെയാണ് 8000 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്. 2013 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ചെമ്പരിക്കയില്‍ പിക്കപ്പ് വാനില്‍ അയൂബ് പൂഴി കടത്തിക്കൊണ്ടുപോകുമ്പോള്‍ ബേക്കല്‍ പോലിസ് പൂഴി വാഹനം തടഞ്ഞ് നിര്‍ത്തുകയും പെട്ടെന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് പൂഴിയുമായി അയൂബ് കടന്നുകളയുകയുമായിരുന്നു. പിക്കപ്പ് വാന്‍ പിന്തുടര്‍ന്ന പോലിസ് വാഹനത്തെ  മൂന്നംഗ സംഘം പോലിസ് വാഹനം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിപ്പെടുത്തി കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് മൂന്നംഗ സംഘത്തിന്റെ പേരിലും പൂഴി കടത്തിയ അയൂബിനെതിരെ ബേക്കല്‍ കേസെടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day