|    Dec 10 Sat, 2016 12:21 pm

പോലിസ് മര്‍ദ്ദനം: ദലിത് യുവാക്കളെ സിപിഐ എംഎല്‍എമാര്‍ സന്ദര്‍ശിച്ചു

Published : 27th October 2016 | Posted By: SMR

കൊല്ലം: പോലിസ് മര്‍ദ്ദനത്തിനിരയായി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ദലിത് യുവാക്കളെ സിപിഐ നിയമസഭാംഗങ്ങള്‍ സന്ദര്‍ശിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ചിറ്റയം ഗോപകുമാര്‍, ആര്‍ രാമചന്ദ്രന്‍, ജി എസ് ജയലാല്‍ എന്നിവരാണ് ജില്ലാആശുപത്രിയിലെത്തി മര്‍ദ്ദനത്തിനിരയായ ഷിബുവിനെയും രാജീവിനെയും കണ്ടത്.തങ്ങളെ അഞ്ചുദിവസം തുടര്‍ച്ചയായി പോലിസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതായി ദലിത് യുവാക്കള്‍ പറഞ്ഞു. ആഹാരവും നല്‍കിയില്ല. കസ്റ്റഡിലെടുത്ത ദിവസം ബന്ധുക്കളെ അറിയിക്കാനും പോലിസ് തയ്യാറായില്ല. 16ന് രാത്രിയില്‍ കസ്റ്റഡിയിലെടുത്തിട്ട് 20 വൈകീട്ടാണ് മോചിപ്പിച്ചത്. കൂലിപ്പണിയെടുത്ത് ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ മര്‍ദ്ദിച്ചതായും യുവാക്കള്‍ പറഞ്ഞു.പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രിയില്‍ എത്തിയതെന്ന് ചിറ്റയം ഗോപകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംശയത്തിന്റെ പേരിലാണ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലിസ് ക്രൂരമായി പീഡിപ്പിച്ചത്.  ജനസൗഹാര്‍ദ്ദപരമായ സമീപനമാണ് പോലിസ് സ്വീകരിക്കേണ്ടതെന്നാണ് എല്‍ഡിഎഫ് നിലപാട്. ഭരണമാറ്റം ഉണ്ടായത് മനസ്സിലാക്കാതെ പോലിസ് സ്വീകരിച്ച കാടത്തം നിറഞ്ഞ നടപടി അപലപനീയമാണ്. സംഭവത്തില്‍ പോലിസിന് വീഴ്ചയുള്ളതായി പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും. അന്യായമായി ഇവരെ തടങ്കലില്‍ വയ്ക്കുകയാണ് പോലിസ് ചെയ്തത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പോലിസ് നയത്തിന് കടകവിരുദ്ധമാണ് ഈ സംഭവമെന്ന് ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day