|    Dec 9 Fri, 2016 3:06 pm
FLASH NEWS

പോലിസ് മര്‍ദനത്തെ ചോദ്യം ചെയ്തു; കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി

Published : 2nd November 2016 | Posted By: SMR

മേല്‍പ്പറമ്പ്: വാഹന പരിശോധനക്കിടെ പോലിസ് മര്‍ദ്ദിച്ച ഡ്രൈവര്‍ക്ക് വേണ്ടി വാദിച്ച പൊതു പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി.മേല്‍പറമ്പിലെ കൂവത്തൊട്ടിയിലാണ് സംഭവം, പോലിസ് വാഹന പരിശോധനയ്ക്കിടെ ലൈസന്‍സില്ലാത്തതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ മുഹമ്മദ് സാജിദ് എന്ന യുവാവിന് വേണ്ടി സംസാരിച്ചതിനു പൊതു പ്രവര്‍ത്തകന്‍ ബി കെ മുഹമ്മദ് ഷായ്‌ക്കെതിരെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തത്. ഫ്‌ളെയിങ്് സ്‌ക്വഡിലെ സോമപ്പനെതിരെ മുഖ്യമന്ത്രി, മനുഷ്യവകാശ കമ്മിഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, പോലിസ് കംപ്ലയിന്റ് അതോറിറ്റി, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കി.സംഭവത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രധിഷേധിച്ചു. എന്‍ യു അബ്ദുല്‍ സലാം, മുഹമ്മദ് പാക്യാര, ബഷീര്‍ നെല്ലിക്കുന്ന്, സക്കരിയ ഉളിയത്തടുക്ക, മുനാസിഫ് ദേളി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day