|    Dec 3 Sat, 2016 3:47 am
FLASH NEWS

പോലിസ് ഭാഷ്യം വിശ്വസിക്കാനാവില്ല: എന്‍സിഎച്ച്ആര്‍ഒ

Published : 26th November 2016 | Posted By: SMR

മലപ്പുറം: കേരളത്തിന് അന്യമായിരുന്ന ഏറ്റുമുട്ടല്‍ കൊലകള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും നിലമ്പൂരില്‍ നടന്ന കൊലകളെ അതിശക്തായി അപലപിക്കുന്നതായും എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍.
വ്യാജ ഏറ്റുമുട്ടലുകള്‍ സാധാരണമായി കഴിഞ്ഞ ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. എന്നാല്‍, പൊതുവെ സമാധാനപരമെന്നും മനുഷ്യാവകാശ ജനാധിപത്യ മൂല്യങ്ങള്‍ കേരളത്തില്‍ അവശേഷിക്കുന്നുവെന്ന പൊതുധാരണയും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം നിലമ്പൂരിലുണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകം ഇതിനെയെല്ലാം അട്ടിമറിക്കുന്നതാണ്. മാവോവാദികളും പോലിസും തമ്മില്‍  വെടിവയ്പുണ്ടായെന്നും രണ്ടുപേര്‍ കൊല്ലപ്പെട്ടെന്നുമുള്ള പോലിസ് ഭാഷ്യം വിശ്വാസയോഗ്യമല്ല. ഇത്തരം സംഭവങ്ങള്‍ക്കു സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍, ഏറ്റുമുട്ടല്‍ മരണങ്ങള്‍ക്ക് ശേഷമുള്ള നടപടിക്രമങ്ങള്‍ എന്നിവ പോലിസ് പാലിച്ചോ എന്നത് സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതാണ്.
സ്വതന്ത്രവും സത്യസന്ധവുമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉടനടി ഉത്തരവടണം. കേരള പോലിസിന്റെ കസ്റ്റഡിയിലുള്ള മാവോവാദി പ്രവര്‍ത്തകരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കണമെന്നും  ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജന. സെക്രട്ടറി എ സമദും ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day