|    Dec 9 Fri, 2016 9:17 am
FLASH NEWS

പോലിസ് പരിശോധന; 28 ലക്ഷം രൂപ ഏലം കള്ളക്കടത്തിലൂടെലഭിച്ചതെന്ന് സൂചന

Published : 26th November 2016 | Posted By: SMR

തൊടുപുഴ: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേയ്ക്കു കൊണ്ടുവന്ന 28 ലക്ഷം രൂപ ഏലം കള്ളക്കടത്തിലൂടെ ലഭിച്ചതെന്ന് പോലിസിനു സൂചന ലഭിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്ന് ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജ് പറഞ്ഞു. പ്രാഥമിക നിഗമനങ്ങള്‍ ഏലം കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പിടികൂടിയ പണം നെടുങ്കണ്ടം ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിടികൂടിയ പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളെ അറിയിക്കാന്‍ കമ്പംമെട്ട് എസ്‌ഐക്ക് നിര്‍ദ്ദേശം നല്‍കിയതായും എസ്.പി പറഞ്ഞു.വാഹന പരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രിയാണ് പിക്ക്അപ്പ് വാനിലെ ചാക്കിനുള്ളില്‍ സൂക്ഷിച്ച 28 ലക്ഷം രൂപ കമ്പംമെട്ട് പോലിസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം അന്യാര്‍തൊളു സ്വദേശി നിശാന്ത്, താന്നിമൂട് സ്വദേശി സൈജു എന്നിവരെ പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. രേഖകളില്ലാതെ പണം സൂക്ഷിച്ചെന്ന വകുപ്പ് മാത്രമായിരുന്നു പിടികൂടിയവര്‍ക്കെതിരേ ചുമത്തിയിരുന്നത്.നെടുങ്കണ്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുഗന്ധഗിരി സ്‌പൈസസ് അന്‍ഡ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പണമാണ് പിടിച്ചെടുത്തതെന്ന് കമ്പംമെട്ട് എസ്‌ഐ ഷനല്‍കുമാര്‍ പറഞ്ഞു. പിടിച്ചെടുത്ത പണം യഥാര്‍ഥ നോട്ടുകളെന്നു സ്ഥിരീകരിച്ചിരുന്നു. പിടികൂടിയ പണത്തിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പിടിയാലായവര്‍ക്കു കഴിഞ്ഞിട്ടില്ല. ഉടമകള്‍ യഥാര്‍ഥ രേഖകളുമായി ദേവികുളം ആര്‍ഡിഒ കോടതിയെ സമീപിച്ചാല്‍ പണം തിരികെ ലഭിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഇന്നലെ വൈകീട്ട് വരെ ആരും എത്തിയിട്ടില്ലെന്ന് പോലിസ് പറഞ്ഞു. ചെക്ക് പോസ്റ്റില്‍ നിന്നു പണം പിടികൂടിയതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ പോലിസ് പരിശോധന കര്‍ശനമാക്കി. പണം അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കടത്താന്‍ ശ്രമിക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങള്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നിട്ടും ചെക്ക് പോസ്റ്റ് കടന്ന് പണവുമായി വന്ന വാഹനം എങ്ങനെയാണ് പരിശോധനകളില്ലാതെ കടന്നുവന്നത് എന്നകാര്യം പോലിസിനെ കുഴയ്ക്കുന്നുണ്ട്. വന്‍ തുക പിടികൂടിയ സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെ സ്ഥാപനവുമായി ബന്ധമുള്ള ജില്ലയിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റേതാണ് പണമെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ പോലിസ് ഇതു നിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day