|    Dec 5 Mon, 2016 9:54 am
FLASH NEWS

പോലിസ് കായിക മേള ; ഡിസ്‌കസ് ത്രോയില്‍ റെക്കോഡോടെ സ്വര്‍ണം നേടി ബേസല്‍ ജോര്‍ജ്

Published : 22nd October 2016 | Posted By: SMR

കോഴിക്കോട്്: ലോങ്ജംപില്‍ സ്വര്‍ണം നേടിയിട്ടുണ്ടെങ്കിലും ആദ്യമായി ഡിസ്‌കസ് ത്രോയില്‍ പങ്കെടുത്തപ്പോള്‍ അത് റെക്കോഡിലെത്തി. എറണാകുളം സ്വദേശി ബേസല്‍ ജോര്‍ജ്. 38.05 മീറ്റര്‍ എറിഞ്ഞാണ് ഡിസ്‌കസ്‌ത്രോയില്‍ റെക്കോര്‍ഡോഡെ സ്വര്‍ണം നേടിയത്. 2007 മുതലുള്ള ലാല്‍ ബാബുവിന്റെ റെക്കോര്‍ഡാണ് ബേസല്‍ എറിഞ്ഞു വീഴ്ത്തിയത്. 37.91 മീറ്ററായിരുന്നു ലാല്‍ബാബുവിന്റെ റെക്കോര്‍ഡ്. തന്റെ പതിവിനമായ ലോംങ് ജംപില്‍ നിന്നും മാറി ഡിസ്‌കസ്‌ത്രോയില്‍ ഒരു പരീക്ഷണം നടത്തിയതാണ് ബേസല്‍.  2012 മുതല്‍ ബേസല്‍ പതിവായി ലോംങ് ജംപില്‍ സ്വര്‍ണം നേടുന്നുണ്ട്. 2012 ല്‍ പോലിസ് സേനയിലെത്തിയ ബേസല്‍ 2013ലെ പോലിസ് നാഷനല്‍ മീറ്റില്‍ സ്വര്‍ണം നേടിയാണ് തന്റെ സ്വര്‍ണവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് 2014ല്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് പോലിസ് ചാംപ്യന്‍ഷിപ്പ്, ഹൈദരാബാദില്‍ നടന്ന സീനിയര്‍ നാഷനല്‍ മീറ്റ് എന്നിവയിലെല്ലാം ബേസല്‍ സ്വര്‍ണം സ്വന്തമാക്കി.  തിരുവനന്തപുരം എസ്എപിയില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസറാണ് ബേസല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day