|    Dec 9 Fri, 2016 10:53 pm
FLASH NEWS

പോലിസ് കംപ്ലയിന്റ് അതോറിറ്റികള്‍ നോക്കുകുത്തിയാവുന്നു

Published : 4th November 2016 | Posted By: SMR

പത്തനംതിട്ട: പോലിസ് കംപ്ലയിന്റ് അതോറിറ്റികള്‍ നോക്കുകുത്തികള്‍ ആകുന്നു. പരാതിക്കാര്‍ക്ക് പ്രയോജനമൊന്നും ലഭിക്കാത്ത തരത്തിലാണ് സംസ്ഥാന-ജില്ലാ അതോറിറ്റികളുടെ പ്രവര്‍ത്തനം. 2011ലെ പോലിസ് ആക്ടിലാണ് കംപ്ലയിന്റ് അതോറിറ്റികള്‍ വിഭാവനം ചെയ്തത്. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അതോറ്റികളുടെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങുകയാണ്. കേരളത്തിലെ ഏതൊക്കെ ജില്ലകളില്‍ അതോറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിനെ പറ്റിപ്പോലും സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് വ്യക്തതയില്ല. പരാതികളില്‍ന്മേല്‍ സംസ്ഥാന അതോറിറ്റി ശിക്ഷണ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയ കേസുകളില്‍ പൊലിസ് വകുപ്പ് എന്തു നടപടി സ്വീകരിച്ചു എന്നതു സംബന്ധിച്ചും ഇവര്‍ക്ക് അറിയില്ല. ജില്ലാ അതോറിറ്റികളുടെ അവസ്ഥയും വ്യത്യസ്തമല്ല. പല ഇടങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ല. ഉള്ളവര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ മൂന്ന് അംഗങ്ങളാണുള്ളത്. റിട്ട. ജില്ലാ ജഡ്ജി, ജില്ലാ പോലിസ് മേധാവി, ജില്ലാ കലക്ടര്‍ എന്നിവരാണ് അംഗങ്ങള്‍. എന്നാല്‍ പരാതികളിന്മേല്‍ ജില്ലാ അതോറിറ്റി സിറ്റിംഗ് നടത്തുമ്പോള്‍ പലപ്പോഴും ജില്ലാ പോലിസ് മേധാവി ഹാജരാകാറില്ലത്രേ. അതിനാല്‍തന്നെ ആരോപണവിധേയനായ പോലിസ് ഉദ്യോഗസ്ഥനും സിറ്റിങിന് എത്താറില്ല. ഇതുമൂലം കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് അറിയാന്‍ കഴിയാത്ത സ്ഥിതിയാണ് അതോറിറ്റിക്കുള്ളത്. പരാതികളിന്മേല്‍ ശിക്ഷണ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ പോലും വീണ്ടും പരാതികളില്‍പ്പെട്ട് അതോറിറ്റിക്കു മുമ്പാകെ ഹാജരാവുന്നതിന് സൗകര്യം നല്‍കുന്നു. ജില്ലാ അതോറിറ്റികളിലെ ഒരംഗം ഹാജരാകാതെ വന്നാല്‍ പകരം നിയമിക്കുന്നതിനും കഴിയുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day