|    Dec 9 Fri, 2016 10:55 pm
FLASH NEWS

പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗം

Published : 27th October 2016 | Posted By: SMR

കാസര്‍കോട്: രാഷ്ട്രീയ അക്രമക്കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത കുമ്പള എസ്‌ഐ മെല്‍വിന്‍ ജോസിനെയും മഞ്ചേശ്വരം എസ്‌ഐ പ്രമോദിനും നേരെ പരസ്യമായി വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രസംഗം. കുമ്പള കുണ്ടങ്കരടുക്ക ഡിവൈഎഫ്‌ഐ യൂനിറ്റ് അംഗം കബീറിനെ ലോക്കപ്പില്‍ മര്‍ദിച്ചെന്നാരോപിച്ച് ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സി എ സുബൈറിന്റെ പ്രസംഗമാണ് വിവാദമായത്.
കുമ്പള എസ്‌ഐയോട് യൂനിഫോം അഴിച്ചുവച്ച് നേരിട്ട് വരാനായിരുന്നു വെല്ലുവിളി. കേരളം ഭരിക്കുന്നത് പിണറായി വിജയനാണ് അതുകൊണ്ട് രാഷ്ട്രീയ അക്രമക്കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യരുതെന്ന് പറയുന്നില്ല നേതാവ് വ്യക്തമാക്കി. എസ്‌ഐയുടെ സ്ഥലം കണ്ടുവച്ചിട്ടുണ്ടെന്നും അവിടെയും തങ്ങളുടെ പ്രവര്‍ത്തകരുണ്ടെന്നും കളിക്കുകയാണെങ്കില്‍ കണ്ടുകളിക്കണമെന്നുമാണ് പ്രസംഗത്തില്‍ ഭീഷണി.  കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകനെ നിലത്തിരുത്തി കാലില്‍ ചവിട്ടിനിന്ന് കാല്‍വെള്ളയില്‍ എസ്‌ഐ മെല്‍വിന്‍ ജോസ് ലാത്തികൊണ്ടടിച്ചു എന്നാണ് ആരോപണം.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം ഏരിയാ കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ക്കാന്‍ വന്ന മുസ്‌ലിം ലീഗ് ക്രിമിനലുകളെ നേരിട്ടിട്ടുണ്ട്. ഇനിയും നേരിടും. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണോ സിപിഎം പ്രവര്‍ത്തകനാണോ എന്ന് ചോദിച്ച് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചു. ലോക്കപ്പിലിട്ട് മര്‍ദിക്കുമ്പോള്‍ നല്ല സുഖമായിരിക്കും. എന്നാല്‍, തങ്ങള്‍ സംഘടനാ പ്രവര്‍ത്തനവുമായി ഇവിടെ തന്നെ കാണും, നമുക്ക് നേരിട്ട് കാണാമെന്നും നേതാവ് വെല്ലുവിളിക്കുന്നുണ്ട്. ഉദ്ഘാടന പ്രസംഗം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day