|    Dec 5 Mon, 2016 3:56 pm
FLASH NEWS

പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു

Published : 2nd December 2016 | Posted By: SMR

പത്തനംതിട്ട: അയല്‍വാസിയെ വീട്ടില്‍ കയറി അക്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ പിതാവിനെയും മകനെയും  അറസ്റ്റ് ചെയ്തു. മൈലപ്ര ചീങ്കല്‍ത്തടം കളരിക്കല്‍ വീട്ടില്‍ വാസുദേവന്‍ (57), മകന്‍ രാജേഷ് (37) എന്നിവരെയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 10.45 ഓടെ വാസുദേവനും മകനും അയല്‍വാസിയായ സുജാതയുടെ വീട്ടില്‍ കയറി അക്രമിച്ചുവെന്ന് കാട്ടി പത്തനംതിട്ട സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് മൈലപ്രയില്‍ പട്രോളിങ് നടത്തുകയായിരുന്നു എസ്എസ്‌ഐ രവികുമാറും സിപിഒ പ്രസാദ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയത് . ഉദ്യോഗസ്ഥരെ കണ്ടയുടന്‍ പ്രതികള്‍ കമ്പിവടി, ഇടിക്കട്ട് എന്നിവകൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കൂടുതല്‍ പോലിസ് സംഘമെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ആക്രമണിത്തില്‍ എഎസ്‌ഐയുടെ തലയ്ക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്.                 പരിക്കേറ്റ ഉദ്യോഗസ്ഥരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day