|    Dec 10 Sat, 2016 6:14 pm

പോലിസ് അനീതിക്കെതിരേ സോമന്‍ പറവൂര്‍ നടത്തുന്ന സമരം രണ്ടാംനാള്‍ പിന്നിട്ടു

Published : 16th November 2016 | Posted By: SMR

പെരുമ്പാവൂര്‍: ആദിവാസി യുവതിയുടെ വീടു കയറി അക്രമിച്ച് ലൈംഗീകാക്രമണത്തിന് മുതിര്‍ന്ന കേസില്‍ പോലിസ് അനീതിക്കെതിരേ എസ്ഡിപിഐ-എഡിഎസ്എസ് സംയുക്താഭിമുഖ്യത്തില്‍ ആദിവാസി ദ്രാവിഡ സാംസ്‌കാരിക സമിതി മധ്യമേഖല കണ്‍വീനര്‍ സോമന്‍ പറവൂര്‍ നടത്തുന്ന സമരം രണ്ടാം നാള്‍ പിന്നിട്ടു.   മറ്റൊരു സമുദായത്തില്‍ നിന്നും വിവാഹം കഴിച്ച യുവതിയുടെ ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃ സഹോദരന്‍ ലൈംഗീകാതിക്രമം നടത്തുകയും കുടുംബം ഇവരുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി വീടുകയറി അക്രമിച്ച് പിഞ്ചു ബാലികയെ ഉള്‍പെടെ ദേഹോപദ്രവം ഏല്‍പിച്ചതിനെ തുടര്‍ന്ന് കുറുപ്പംപടി പോലിസില്‍ കേസ് നല്‍കിയിട്ടും നടപടി എടുക്കാത്തതിനാലാണ് സോമന്‍ പറവൂര്‍ ഡിവൈഎസ്പി ഓഫിസിന് മുന്‍പില്‍ അനിശ്ചിത കാല നിരാഹാരസമരം കിടക്കുന്നത്.   സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമത്തിനെതിരേ നിയമപ്രകാരം പെരുമ്പാവൂര്‍ ഡിവൈഎസ്പി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികള്‍ പെരുമ്പാവൂരിലെ പ്രമുഖ സിപിഎം പാര്‍ട്ടി ബന്ധുവായതിനാല്‍ കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി നേതാക്കളായ വി കെ ഷൗക്കത്തലി, സോമന്‍ പറവൂര്‍ എന്നിവര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഐജി, വനിതാ കമ്മീഷന്‍, എസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കില്‍ ഉന്നത രാഷ്ട്രീയ ഇടപെടലാണ് നടന്നതെന്നും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക