|    Dec 9 Fri, 2016 7:02 pm
FLASH NEWS

പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യണം: വി എം സുധീരന്‍

Published : 25th October 2016 | Posted By: SMR

കൊല്ലം: ദലിത് യുവാക്കളെ അഞ്ച് ദിവസം അന്യായമായി കസ്റ്റഡിയില്‍ വച്ച് മൂന്നാംമുറ പ്രയോഗിച്ച പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ക്രിമിനല്‍ നടപടിക്ക് വിധേയമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
ജില്ല ആശുപത്രിയില്‍ കഴിയുന്ന ദലിത് യുവാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലിസുകാരെ ട്രാന്‍സ്ഫര്‍ ചെയ്തത് കൊണ്ടായില്ല. ക്രിമിനല്‍ കുറ്റമാണവര്‍ നടത്തിയിരിക്കുന്നത്. അത് അനുസരിച്ച് നടപടി ഉണ്ടാകണം.ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ദളിത് വിഭാഗങ്ങളോടുള്ള പോലിസിന്റെ ക്രൂരത ഏറിയിട്ടുണ്ട്.
കണ്ണൂരില്‍ അമ്മയെയും കുഞ്ഞിനെയും കസ്റ്റഡയില്‍ വച്ച സംഭവം നമ്മുടെ മുന്നിലുണ്ടെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.സൂരജ് രവി, ആര്‍ രമണന്‍, എസ് നാസറുദ്ദീന്‍, സുള്‍ഫിക്കര്‍ ഭൂട്ടോ തുടങ്ങിയ നേതാക്കള്‍ കെപിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day