|    Dec 9 Fri, 2016 9:21 am
FLASH NEWS

പോലിസുകാരെ ഭരണകൂടം പ്രോസിക്യൂട്ട്് ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കും: സി എ റഊഫ്

Published : 3rd November 2016 | Posted By: SMR

കോഴിക്കോട്: ഭോപാലില്‍ അതീവ സുരക്ഷയുള്ള സെന്‍ട്രല്‍ ജയില്‍ ചാടി എന്നാരോപിച്ച് എട്ട് സിമി പ്രവര്‍ത്തകരെ പോലിസ് വെടിവച്ചു കൊന്നത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സംശയത്തിനിട പോലുമില്ലാത്ത വിധം വ്യക്തമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്. വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെ സിമി പ്രവര്‍ത്തകരെ വെടിവച്ചു കൊന്ന പോലിസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി കോട്ടക്കലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഭീകരരെ” വധിച്ചുവെന്ന് കള്ളപ്രചാരണം നടത്തി, വിചാരണ തടവുകാരെ വെടിവച്ചു കൊന്ന് ഭരണകൂടം ഭീകരത സൃഷ്ടിക്കുകയാണ്. ഭോപാലില്‍ എട്ടു മുസ്‌ലിം യുവാക്കളെയും കൃത്യമായി ആസൂത്രണം ചെയ്ത് വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തി സംശയത്തിന്റെ ആനുകൂല്യം ഭരണകൂടത്തിന് നല്‍കാനാവില്ല- സി എ റഊഫ് വ്യക്തമാക്കി. ഭരണകൂടം അക്രമങ്ങളും കൊലപാതകങ്ങളും കൂട്ടക്കൊലകളും നിര്‍ബാധം തുടരുമ്പോള്‍ ചോദ്യം ചെയ്യാനും പ്രതികരിക്കാനും സാധ്യതയുള്ളവര്‍ക്കു നേരെ ദേശീയത ആയുധമായി ഉപയോഗിക്കുന്നു. സ്വന്തം രാജ്യത്തെ പൗരന്മാരെ തന്നെ കൂട്ടക്കൊല നടത്തികൊണ്ടിരിക്കുന്ന പോലിസ് സംവിധാനത്തെ ഭരണകൂടം പ്രൊസിക്യൂട്ട് ചെയ്യുന്നില്ലെങ്കില്‍ ജനകീയ പ്രൊസിക്യൂഷന്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സി എ റഊഫ് പറഞ്ഞു. വിവിധ ജില്ലാ, ഏരിയാ, യൂണിറ്റ് തലങ്ങളില്‍ പ്രതിഷേധ പ്രകടനത്തിനും സംഗമത്തിനും സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day