|    Dec 10 Sat, 2016 2:48 am
FLASH NEWS

പോലിസും റവന്യൂ വകുപ്പും എത്തി; എരുമേലിയില്‍ നടപ്പാത സ്വതന്ത്രമായി

Published : 26th November 2016 | Posted By: SMR

എരുമേലി: ശബരിമല തീര്‍ത്ഥാടന കാലം മുന്‍നിര്‍ത്തി എരുമേലിയില്‍ കാല്‍നടയാത്രികര്‍ക്കു വേണ്ടി ടൗണിലെ നടപ്പാത അധികൃതര്‍ തുറന്നു. പോലിസും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് കച്ചവടക്കാരുടെ സാധന സാമഗ്രികള്‍ നീക്കം ചെയ്താണ് നടപ്പാത സ്വതന്ത്രമാക്കിയത്. പേട്ടക്കവലയില്‍ ബസ് സ്റ്റാന്‍ഡ് വരെ നീളുന്ന നടപ്പാതയാണ് നാട്ടുകാര്‍ക്ക് ആശ്രയം. തീര്‍ത്ഥാടന കാലത്ത് ഗതാഗതത്തിരക്ക് നിറയുമ്പോള്‍ നടപ്പാതയിലൂടെ കച്ചവട സാധനങ്ങള്‍ മൂലം യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവുന്നില്ല. കഴിഞ്ഞ ദിവസം ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ നടപ്പാത സ്വതന്ത്രമാക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെയാണ് ഇന്നലെ റവന്യു കണ്‍ട്രോള്‍ റും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലിസിന്റെ സഹായത്തോടെ കച്ചവട സാധനങ്ങള്‍ ഒഴിപ്പിച്ചത്. പലയിടങ്ങളിലും നടപ്പാത മുറിഞ്ഞ നിലയിലാണ്.പൊതുമരാമത്ത് മന്ത്രിയായി എം കെ മുനീര്‍ ഭരണത്തിലിരിക്കുമ്പോഴാണ് ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാത നിര്‍മിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും നടപ്പാത നിര്‍മാണം പൂര്‍ണമായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day