|    Dec 9 Fri, 2016 9:22 am
FLASH NEWS

പോലിസിന് ന്യൂനപക്ഷാവകാശ കമ്മീഷന്റെ വിമര്‍ശനം

Published : 17th November 2016 | Posted By: SMR

ആലപ്പുഴ: പോലിസ് അന്വേഷണം നടത്താതെ കേസെടുത്തെന്ന പരാതിയില്‍ പോലിസിന് ന്യൂനപക്ഷാവകാശ കമ്മീഷന്റെ വിമര്‍ശനം. ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പോലിസിന് നിര്‍ദേശം നല്‍കി. വസ്തുവില്‍പനയുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണം നടത്താതെ ഉടമയ്‌ക്കെതിരേ വഞ്ചനാ കുറ്റത്തിന് കേസെടുത്തെന്ന പരാതിയില്‍ അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.ആലപ്പുഴ കലക്ടറേറ്റില്‍ നടന്ന സിറ്റിങില്‍ കമ്മിഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ, അംഗം ബിന്ദു എം തോമസ് പങ്കെടുത്തു. ശരിയായ അന്വേഷണം നടത്താതെയാണ് പോലിസ് നടപടി സ്വീകരിച്ചതെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. തുറവൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. തിരുനെല്‍വേലിയിലെ വസ്തുവില്‍പനയുമായി ബന്ധപ്പെട്ട് മുക്ത്യാറില്‍ 64 ഏക്കറിനു പകരം സെന്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇത് തിരുത്തിയിട്ടും സ്ഥലം ഉണ്ടോയെന്നു പോലും അന്വേഷിക്കാതെ പൊലീസ് കേസെടുത്തെന്നാണ് പരാതി. സെമിത്തേരിക്ക് അനുമതി നല്‍കുന്നതിനായി സമര്‍പ്പിച്ച ആറു കേസുകളില്‍ ജില്ലാ കലക്ടറില്‍നിന്ന് കമ്മിഷന്‍ റിപോര്‍ട്ട് തേടി. പ്രധമാധ്യാപക നിയമനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മേകയൂര്‍ സ്വദേശി സമര്‍പ്പിച്ച കേസില്‍ നിയമനാംഗീകാരം നല്‍കിയതായി പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കമ്മിഷനെ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 19 കേസുകള്‍ പരിഗണിച്ചു. രണ്ടു കേസ് പരിഹരിച്ചു.ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം രൂപമാറ്റംവരുത്തി അപകീര്‍ത്തിയുണ്ടാക്കുംവിധം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് മുഹമ്മ സ്വദേശി സമര്‍പ്പിച്ച പരാതി കമ്മിഷന്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. 2017 ജനുവരി ഏഴിന് ജില്ലയില്‍ വീണ്ടും സിറ്റിങ് നടത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day