|    Dec 6 Tue, 2016 8:22 am
FLASH NEWS

പോലിസിന്റെ കിരാത നടപടി ഇടതുപക്ഷ നയങ്ങള്‍ക്ക് വിരുദ്ധം: എഐവൈഎഫ്

Published : 30th November 2016 | Posted By: SMR

എടക്കര: ഇടതുപക്ഷ നയങ്ങള്‍ക്ക് വിരുദ്ധമാണ് കേരളത്തില്‍ മാവോദികള്‍ക്കുനേരെ പോലിസ് നടത്തിയ കിരാത നടപടിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. രണ്ട് മാവോവദികള്‍ പടുക്ക വനത്തില്‍ വെടിയേറ്റ് മരിച്ച സംഭവത്തെത്തുടര്‍ന്ന് എഐവൈഎഫ് സംഘടിപ്പിച്ച മാവോയിസ്റ്റ് വേട്ട ജനകീയ തെളിവെടുപ്പ് ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാവോവാദികളുമായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്ന പോലിസ് ഭാഷ്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മാവോവാദി വേട്ടയുടെ പേരില്‍ ജനങ്ങളില്‍ ഭീതിയുണ്ടാക്കാനാണ് പേലിസ് ശ്രമിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. കൊല്ലപ്പെട്ടവരെ ജീവനോടെ പിടികൂടാന്‍ കഴിയുമായിരുന്നെങ്കിലും പോലിസ് അതിന് തയ്യാറായില്ല. പ്രവര്‍ത്തകരെ കൊന്ന് ആശയത്തെ ഇല്ലാതാക്കുകയാണ് പോലിസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കല്‍ക്കുളം അങ്ങാടിയില്‍ നിന്നു പ്രകടമായെത്തിയ പ്രവര്‍ത്തകരെ പോലിസ് പടുക്ക ഫോറസ്റ്റ് സ്റ്റേഷന് മുമ്പില്‍ ബാരിക്കേടുകള്‍ തീര്‍ത്ത് തടഞ്ഞു. പോലിസ് നിര്‍ദേശം മറികടന്ന് പ്രവര്‍ത്തകര്‍ വനത്തിനുള്ളില്‍ പ്രവേശിക്കുമെന്ന കണക്കുകൂട്ടലില്‍ സായുധസേനയടക്കം വന്‍ സന്നാഹമാണ് പടുക്കയില്‍ ഉണ്ടായിരുന്നത്. ജില്ലാ സെക്രട്ടറി ഷറഫുദ്ദീന്‍, സംസ്ഥാന കമ്മിറ്റിയംഗം സഫീര്‍ കിഴിശ്ശേരി, ജില്ലാ പ്രസിഡന്റ് യൂസുഫ്, ജില്ലാ ജോ. സെക്രട്ടറി പി എം ബഷീര്‍, ജില്ലാ നേതാക്കളായ കെ മനോജ്, ഷാനവാസ് ബാബു, കെ പാര്‍ഥസാരഥി, സക്കീര്‍ മുണ്ടമ്പ്ര, സമീറ എളയിടത്ത് എന്നിവര്‍ സംസാരിച്ചു. എന്‍ ഹക്കീം, വി ജി സുനില്‍, എം ഉമ്മര്‍, മുഹമ്മദ് സലീം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. എടക്കര സിഐ പി കെ സന്തോഷ്, എടക്കര എസ്‌ഐ സുനില്‍ പുളിക്കല്‍, പോത്തുകല്‍ എസ്‌ഐ കെ ദിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലിസ് സേന. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഗീതയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day