|    Dec 3 Sat, 2016 11:12 pm
FLASH NEWS

പോലിസിനെ നേരില്‍ക്കാണാന്‍ കുട്ടിച്ചാച്ചാജിമാര്‍ സ്റ്റേഷനിലെത്തി

Published : 15th November 2016 | Posted By: SMR

തൊടുപുഴ: ജനമൈത്രി സ്‌റ്റേഷന്‍ സന്ദര്‍ശിക്കാനും പോലിസുകാരോടു കുശലം പറയാനും എത്തിയ കുട്ടിചാച്ചാജിമാര്‍ കൗതുകമായി.ശിശുദിനത്തോടനുബന്ധിച്ചായിരുന്നു ചാച്ചാജി വേഷധാരികളായ കുട്ടികളുടെ തൊടുപുഴ പോലിസ് സ്‌റ്റേഷന്‍ സന്ദര്‍ശനം.ജയ്‌റാണി പബ്ലിക് സ്‌കൂള്‍,വിമല പബ്ലിക് സ്‌കൂള്‍, ഉറുമ്പിപാലം, ഇടവെട്ടി അങ്കണവാടി എന്നിവടങ്ങളിലെ കുട്ടികളാണ് സ്‌റ്റേഷനില്‍ എത്തിയത്. പോലിസ് സ്‌റ്റേഷനില്‍ എത്തിയ കുട്ടിചാച്ചാജിമാരെ തൊടുപുഴ സി.ഐ. എന്‍ ജി ശ്രീമോന്‍, എസ്‌ഐ ജോബിന്‍ ആന്റണി, എസ്‌ഐ ജോണി അഗസ്തി, കെ സി ബാബു, എസ്‌ഐ എസ് സാജന്‍ എന്നിവര്‍ ചേര്‍ന്ന് മധുരപലഹാരം നല്‍കി സ്വീകരിച്ചു. പരാതി എങ്ങനെ നല്‍കണമെന്നും അടിയന്തിര ആവശ്യങ്ങളില്‍ പോലിസിനെ എങ്ങനെ ബന്ധപ്പെടാം എന്നുമുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്കു വിശദീകരിച്ചു നല്‍കി. പോലിസിന്റെ ആയുധങ്ങളും സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങളും കാണിച്ചുകൊടുത്തു. സിനിമകളില്‍ മാത്രം കണ്ടിരുന്ന പോലിസ് ഉദ്യോഗസ്ഥരെയും സ്‌റ്റേഷനെയും നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍. സ്‌റ്റേഷന്റെ ഉള്ളിലൂടെ നടന്ന വിദ്യാര്‍ഥികളില്‍ ചിലരുടെ മുഖത്ത് ഭീതിയും നിഴലിക്കുന്നുണ്ടായിരുന്നു. സെല്ലും തോക്കുകളും കാമറാ മുറിയും കണ്ട് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയപ്പോള്‍ പോലിസിനോട് അകല്‍ച്ച മാറിയതായി കുട്ടികള്‍ പറഞ്ഞു. പോലിസുകാരൊക്കെ പാവങ്ങളാണെന്നും ഇനിയും മിഠായി തരുവാണെങ്കില്‍ എന്നും വരാമെന്നും ചില വിരുതന്‍മാര്‍ പറഞ്ഞു. കൊടുവേലി സാന്‍ജോസ് പബ്ലിക് സ്‌കൂളിലെ 150 ഓളം കുരുന്ന് ചാച്ചാജിമാര്‍ നഗരസഭ പാര്‍ക്കില്‍ കളിയും ചിരിയുമായി എത്തിയത് കൗതുകമായി. രാവിലെ 11.30 ഓടെ പാര്‍ക്കിലെത്തിയ കുട്ടികള്‍ 12.30 ഓടെയാണ് തിരികെ പോയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day