|    Dec 3 Sat, 2016 9:08 pm
FLASH NEWS

പോലിസിനെ ആക്രമിച്ച സംഭവം:എട്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

Published : 6th November 2016 | Posted By: SMR

മാനന്തവാടി: വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് സിപിഐ മാനന്തവാടി നഗരസഭാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് തടയുന്നതിനിടെ പോലിസുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലിസില്‍ കീഴടങ്ങി. മാനന്തവാടി ലോക്കല്‍ സെക്രട്ടറി മനോജ് പട്ടേട്ട് (37), ബ്രാഞ്ചംഗം സി പി മുഹമ്മദലി (43), കുഴിനിലം സ്വദേശി ജയിംസ് വര്‍ഗ്ഗീസ് (40), വൈശാഖ് (24), എരുമത്തെരുവ് ഗോറി മൂല അനില്‍ കുമാര്‍ (39), അന്‍വര്‍ സാദിഖ് (29), സിജോ (27), ചൂട്ടക്കടവ് ഷൈജു (28) എന്നിവരാണ് ഇന്നലെ വൈകീട്ട് അഞ്ചോടെ മാനന്തവാടി സിഐ ടി എന്‍ സജീവിന് മുന്നില്‍ കീഴടങ്ങിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് 11 പേര്‍ പോലിസ് പിടിയിലായി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ മുഴുവന്‍പേരെയും കോടതി റിമാന്റ് ചെയ്തു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കണിയാരം സ്വദേശി അജിത് വര്‍ഗീസ് (39), തോണിച്ചാല്‍ സ്വദേശി രാജേഷ് (43) എന്നിവര്‍ പോലിസ് കസ്റ്റഡിയിലുമാണ്. മൂന്നുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മാനന്തവാടി പ്രിന്‍സിപ്പല്‍ എസ്‌ഐ വിനോദ് വലിയാറ്റൂര്‍ ഉള്‍പ്പെടെ അഞ്ച് പോലിസുകാര്‍ക്കും സിപിഎം, സിപിഐ പ്രവര്‍ത്തകരായ ഒമ്പതു പേര്‍ക്കുമാണ് സംഘര്‍ഷത്തിനിടെ പരിക്കേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day