|    Dec 11 Sun, 2016 9:40 am

പോലിസിനെതിരേ ഭീഷണി: എ എന്‍ ഷംസീര്‍ എംഎല്‍എക്ക് തടവും പിഴയും

Published : 25th November 2016 | Posted By: SMR

കണ്ണൂര്‍: പോലിസുകാര്‍ക്കെതിരേ ഭീഷണി മുഴക്കി പ്രസംഗിച്ചെന്ന കേസില്‍ എംഎല്‍എയും സിപിഎം നേതാവുമായ അഡ്വ. എ എന്‍ ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ആന്റണിയാണ് ശിക്ഷ വിധിച്ചത്.
2012ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെയാണ് വിവാദപ്രസംഗം നടന്നത്. കേസിന്റെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാവാതിരുന്ന എ എന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാലിനോട് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും നടപ്പാക്കാതെ വന്നതോടെയാണ് ശിക്ഷ വിധിച്ചത്.
ഇതുവരെ ഞങ്ങള്‍ പോലിസിനെതിരേ പക വച്ചിരുന്നില്ല. ഇനി പക വയ്‌ക്കേണ്ടിവരും. ഞങ്ങളെ തല്ലിയാല്‍ തിരിച്ചും തല്ലും. നിരപരാധികളായ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്ന നിങ്ങള്‍ക്കും ഭാര്യയും മക്കളുമുണ്ടെന്ന് ഓര്‍മിക്കണം. കയ്യൂരിലെ കമ്യൂണിസ്റ്റ് സഖാക്കളെ തല്ലിച്ചതച്ച സുബ്ബരാമയ്യന്റെ ഗതിയായിരിക്കും കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനുണ്ടാവുക. കയ്യൂര്‍, കരിവെള്ളൂര്‍ സമരത്തെക്കുറിച്ചൊക്കെ ഗൂഗിള്‍ സെര്‍ച്ച് ചെയ്യാന്‍ പോലിസ് തയ്യാറാവണം. എന്നിങ്ങനെയായിരുന്നു ഷംസീറിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍. വിധിക്കുശേഷം കോടതിയില്‍ ഹാജരായ ഷംസീര്‍ ജാമ്യംനേടി പുറത്തിറങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക