|    Dec 10 Sat, 2016 12:22 pm

പോലിസിനെതിരേ പ്രമേയം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Published : 9th November 2016 | Posted By: SMR

മണ്ണഞ്ചേരി: കേരളോല്‍സവ സംഘാടക സമിതി രൂപീകരണ യോഗം പോലിസ് അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടിയ അടിയന്തരകമ്മിറ്റി പ്രതിപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. പോലിസിനെതിരേ പഞ്ചായത്ത് ഭരണ സമിതി കൊണ്ടുവന്ന പ്രമേയം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിയില്‍ എസ്ഡിപിഐ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. ഇതേ തുടര്‍ന്ന് മണ്ണഞ്ചേരി പോലിസിനെതിരേ കൊണ്ടുവന്ന പ്രമേയം ഐക്യകണ്‌ഠേന പാസാക്കാനായില്ല. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് നിരവധി കേസുകളിലെ പ്രതിയെ പിടികൂടാനുള്ള പോലിസിന്റെ ശ്രമം ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ തടഞ്ഞത്. പോലിസും സിപിഎം പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ കേരളോല്‍സവം സംഘാടക സമിതി യോഗം അലങ്കോലപ്പെട്ടെന്ന് ആരോപിച്ചാണ് പോലിസിനെതിരേ പഞ്ചായത്ത് കമ്മിറ്റിയില്‍ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ പ്രതിയെ സംരക്ഷിക്കുകയും പോലിസിനെ മാത്രം കുറ്റവാളികളാക്കുകയും ചെയ്യുന്ന പ്രമേയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് കെ വി മേഘനാഥന്‍ പറഞ്ഞു. യുഡിഎഫ് അംഗങ്ങളെ കൂടാതെ എസ്ഡിപിഐ അംഗങ്ങളായ കെ വി കിഷോര്‍ കുമാര്‍, ഹസീന ബഷീര്‍ എന്നിവരും ഇറങ്ങിപ്പോയവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ വൈകീട്ടാണ് പഞ്ചായത്തില്‍ അടിയന്തര കമ്മിറ്റി വിളിച്ചു ചേര്‍ത്തത്. പോലിസിനെ അക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ നടപടിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ അപലപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day