|    Dec 6 Tue, 2016 9:29 pm
FLASH NEWS

പോരുവഴി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു

Published : 2nd December 2016 | Posted By: SMR

കുന്നത്തൂര്‍: പോരുവഴി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു.വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട്ആശുപത്രിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ലാബിനാണ് ഒടുവില്‍ അധികൃതര്‍ പച്ചക്കൊടി വീശിയത്.പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് എസ് ഷീജ ലാബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ബി ബിനീഷ്, ആര്‍ രാധ, സഹദേവന്‍ പിള്ള, ജയപ്രസന്നന്‍,നമ്പൂരേത്ത് തുളസീധരന്‍ പിള്ള, മെഡിക്കല്‍ ഓഫിസര്‍ അരുണ്‍, എച്ച്.ഐ ശ്രീവത്സന്‍, എല്‍എച്ച്‌ഐ ഷര്‍മിള, സ്റ്റാഫ് സെക്രട്ടറി കുഞ്ഞ്കുഞ്ഞ്, എച്ച്എംസി അംഗം പിഎം സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു.നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാതിരുന്നതാണ് ലാബിന്റെ ശനിദശക്ക് കാരണമായിരുന്നത്. വൈദ്യുതിയും വാട്ടര്‍ കണക്ഷനും ഇല്ലാത്തതും പ്രവര്‍ത്തനം തുടങ്ങുന്നതിന് തടസമായി. ജീവനക്കാരെ നിയമിക്കുന്നതിനും അധികൃതര്‍ തയാറായിരുന്നില്ല. നിത്യേന ഇരുനൂറിലധികം രോഗികള്‍ ചികില്‍സ തേടി എത്തുന്ന ആശുപത്രിയില്‍ മിക്ക ടെസ്റ്റുകളും നടത്താന്‍ കിലോമീറ്ററുകള്‍ താണ്ടിമറ്റ് പ്രദേശങ്ങളിലെ സ്വകാര്യ ലാബുകളെയാണ് ജനങ്ങള്‍ ആശ്രയിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day