|    Dec 4 Sun, 2016 7:47 pm

പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷിന്റോ ലാല്‍ അറസ്റ്റില്‍

Published : 10th November 2016 | Posted By: G.A.G

കോഴിക്കോട് : പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷിന്റോ ലാല്‍ അറസ്റ്റില്‍.
കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടിങ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററൊട്ടിച്ചു എന്നാരോപിച്ചാണ് നടപടി. യുഎപിഎ നിയപ്രകാരം കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.

തിരഞ്ഞെടുപ്പു ബഹിഷ്‌കരണത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ കോഴിക്കോട് പ്രസ്‌ക്ലബിന് മുന്‍പില്‍ വച്ചായിരുന്നു അറസ്റ്റ്.
യുഎപിഎ നിയമം പിന്‍വലിക്കണമെന്ന് തുടര്‍ന്നു നടന്ന വാര്‍ത്താസമ്മേളനത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകരായ എ വാസു, അഡ്വ. പൗരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 213 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day