|    Dec 7 Wed, 2016 5:59 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ മൈസൂരു ജയിലില്‍ കുത്തിക്കൊന്നു

Published : 11th November 2016 | Posted By: SMR

മംഗളൂരു: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ മൈസൂരു ജയിലില്‍ കുത്തിക്കൊന്നു. മംഗളൂരു കാവൂര്‍ സ്വദേശി മുസ്തഫ (29) ആണ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടത്. മറ്റൊരു വിചാരണത്തടവുകാരനും കുപ്രസിദ്ധ കുറ്റവാളിയുമായ കിരണ്‍ ഷെട്ടിയാണ് മുസ്തഫയെ കുത്തിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
കുത്തേറ്റ മുസ്തഫയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും എത്തുന്നതിനു മുമ്പ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. 2015ല്‍ മൂടബദ്രിയില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനായ പ്രശാന്ത് പൂജാരി കൊല്ലപ്പെട്ട കേസിലാണ് മുസ്തഫ അറസ്റ്റിലായത്. സംഭവത്തില്‍ മാണ്ടി പോലിസ് കേസെടുത്തു. അടുത്ത ദിവസം ജാമ്യത്തിലിറങ്ങാനിരിക്കെയാണ് ജയിലിനകത്ത് മുസ്തഫ കുത്തേറ്റ് മരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day