|    Dec 7 Wed, 2016 9:47 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് നിരോധനം: സംഘപരിവാരം സ്വന്തം ക്രൈം റിക്കാര്‍ഡ് പരിശോധിക്കണം

Published : 3rd November 2016 | Posted By: SMR

ബംഗളൂരു: പോപുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കാന്‍ പറയുന്ന സംഘപരിവാരം സ്വന്തം ക്രൈം റിക്കാര്‍ഡ് പരിശോധിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രുദ്രേഷിന്റെ മരണത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പങ്ക് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഏതെങ്കിലും മുസ്‌ലിം സംഘടനകളുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പോപുലര്‍ ഫ്രണ്ടിന്റെ പങ്ക് സ്ഥിരീകരിച്ചിട്ടില്ല. പോപുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നും അതിനെ നിരോധിക്കണമെന്നുമാണ് ആര്‍എസ്എസ് പറയുന്നത്. എന്നാല്‍, അതിന് തെളിവൊന്നുമില്ല. ആര്‍എസ്എസും സഹ സംഘടനകളായ ബജ്‌റംഗ് ദളും ശ്രീരാമസേനയുമൊക്കെ എന്താണു ചെയ്യുന്നത്? അവയും നിരോധിക്കപ്പെടണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
രുദ്രേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതിനകം നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നിയമാനുസൃതമായി കര്‍ശന നടപടി സ്വീകരിക്കും. പോപുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണമെന്നാണു നിങ്ങള്‍ പറയുന്നതെങ്കില്‍ ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, ശ്രീരാമ സേന എന്നിവയെ എന്തുചെയ്യണം? സംസ്ഥാനത്ത് നടന്ന നിരവധി കൊലപാതകങ്ങളില്‍ ഈ സംഘടനകളുടെ പങ്ക് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗസ്തില്‍ ബിജെപി പ്രവര്‍ത്തകനായ പ്രവീണ്‍ പൂജാരി കൊലചെയ്യപ്പെട്ടതിനു പിന്നില്‍ ഹിന്ദുത്വ സംഘടനകളാണെന്ന് തെളിഞ്ഞിരുന്നു. ഉഡുപ്പിയിലേക്ക് കന്നുകാലികളെ കടത്തുന്നതിനിടെയാണു പൂജാരി ആക്രമിക്കപ്പെട്ടത്. 2015 നവംബറില്‍ ദക്ഷിണ കന്നഡയില്‍ കലാപം ഇളക്കിവിടുന്നതിനു ഭുവിത് ഷെട്ടി എന്ന ബജ്‌റംഗ്ദള്‍ നേതാവ് ഹരീഷ് പൂജാരി എന്നയാളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day