|    Dec 10 Sat, 2016 9:58 pm

പോപുലര്‍ ഫ്രണ്ട് കാംപയിന്‍ രാജ്യത്തിന് ആവശ്യമായ സന്ദേശം: സി കെ നാണു

Published : 28th November 2016 | Posted By: SMR

വടകര : കുടുംബം, സാമൂഹ്യം തുടങ്ങിയ ജീവിതത്തിന്റെ പ്രധാന മേഖലകളിലെ ബന്ധത്തിന് ക്ഷതമേല്‍ക്കുന്നതും നാം വര്‍ജ്ജിക്കേണ്ടതുമായ ഒന്നാണ് ലഹരി. എന്നാല്‍, സമൂഹത്തെ ഏറെ ബാധിച്ച ലഹരിയില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയും ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിവരുന്ന ആരോഗ്യ കാംപയിന്‍ രാജ്യത്തിന് ആവശ്യകതയേറിയ സന്ദേശമാണെന്ന് വടകര എം.എല്‍.എ സി.കെ നാണു പറഞ്ഞു. ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തിവരുന്ന കാംപയിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി വടകര സാന്റ്ബാങ്ക്‌സില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള ജനതയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ മതങ്ങളും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം പഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക