|    Dec 3 Sat, 2016 10:06 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍; ജില്ലാതല ബോധവല്‍ക്കരണം നാളെ വടകരയില്‍

Published : 26th November 2016 | Posted By: SMR

വടകര : പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തിവരുന്ന ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശമുയര്‍ത്തി ദേശീയ ആരോഗ്യ കാംപയിന്റെ കോഴിക്കോട് ജില്ലാതല പരിപാടി നാളെ വടകരയില്‍ നടക്കും. വടകര സാന്റ്ബാങ്ക്‌സില്‍ വൈകീട്ട് 4.15ന് നടക്കുന്ന പരിപാടി സി കെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഈ മാസം 15ന് ദേശവ്യാപകമായി ആരംഭിച്ച പോപുലര്‍ ഫ്രണ്ട് ആരോഗ്യം കാംപയിന്‍ 30നാണ് സമാപിക്കുക. യോഗ, കായിക അഭ്യാസ പ്രദര്‍ശനം, കൂട്ടയോട്ടം, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, സാസ്‌കാരിക സദസ്സ് തുടങ്ങിയ പരിപാടികളാണ് നാളെ നടക്കുക. പരിപാടിയുടെ മുന്നോടിയായി ഇന്ന് വൈകീട്ട് 4.30ന് താഴെഅങ്ങാടിയില്‍ നിന്നും ആരംഭിച്ച് വടകര പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ അവസാനിക്കുംവിധം കൂട്ടയോട്ടം നടക്കും. നാളെ നടക്കുന്ന പരിപാടിയില്‍ കെ കെ മീനാക്ഷി അമ്മ (കടത്തനാട് കളരി സംഘം), കല്ലേരി അഹമ്മദ് ഗുരുക്കള്‍, ഭാസി കെ വി(മുന്‍ സംസ്ഥാന വോളിബോള്‍ താരം), ഹമീദ് ഗുരുക്കള്‍(അല്‍മുബാറക് കളരി സംഘം) എന്നിവരെ ആദരിക്കും. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബി നൗഷാദ്, ജില്ലാ പ്രസിഡന്റ്് എ പി അബ്ദുല്‍ നാസര്‍, സി.പി ബാബുരാജന്‍(ജനന മരണ രജിസ്ട്രാര്‍), മധു ഗുരുക്കള്‍(കെ പിസിജിഎം കളരി സംഘം പുതുപ്പണം), ഡോ. ഇദ്‌രീസ്(തണല്‍ ചെയര്‍മാന്‍) തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day