|    Dec 11 Sun, 2016 3:47 am

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ പറയുന്ന സംഘപരിവാരം സ്വന്തംക്രൈംറെക്കോഡ് പരിശോധിക്കണം: കര്‍ണാടക മുഖ്യമന്ത്രി

Published : 2nd November 2016 | Posted By: Navas Ali kn

siddaramaiah-story-647_082416024619

ബംഗളൂരു: പോപുലര്‍ ഫ്രണ്ടിനെയും എസ്്ഡിപിഐയെയും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘപരിവാരം ആദ്യം അവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം പരിശോധിക്കട്ടയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. മംഗളുരുവില്‍ സ്റ്റീല്‍ പൈപ്പ് പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയ സിദ്ധാരാമയ്യ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് സംഘ്പരിവാരത്തിന്റെ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രുദ്രേഷിന്റെ മരണത്തില്‍ പോപുലര്‍ ഫ്രണ്ടിന് പങ്കുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തില്‍ ഒരു മുസ്്‌ലിം സംഘടനയുടെയും പങ്ക് തെളിയിക്കപ്പെട്ടിട്ടില്ല. പോപുലര്‍ ഫ്രണ്ടിന്റെ പങ്കിനും തെളിവില്ല. എന്നാല്‍ പോപുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നും അതിനെ നിരോധിക്കണമെന്നുമാണ് ആര്‍എസ്എസ് പറയുന്നത്. ആര്‍എസ്എസും സഹ സംഘടനകളായ ബജ്‌റംഗ് ദളും ശ്രീരാമസേനയുമൊക്കെ എന്താണ് ചെയ്യുന്നത്? അവ നിരോധിക്കപ്പെടേണ്ടതല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
രുദ്രേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതിനകം നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നിയമാനുസൃതമായി കര്‍ശന നടപടി സ്വീകരിക്കുമെന്നും സിദ്ധാരാമയ്യ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,018 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക