|    Dec 9 Fri, 2016 6:56 pm
FLASH NEWS

പൊരിവെയിലില്‍ പാചകമല്‍സരം;വിദ്യാര്‍ഥികള്‍ ദുരിതത്തിലായി

Published : 16th November 2016 | Posted By: SMR

തൃശൂര്‍: റവന്യൂ ജില്ലാ പ്രവൃത്തി പരിചയമേളയില്‍ പാചകമല്‍സരം സംഘടിപ്പിച്ചത് സ്‌കൂള്‍ മുറ്റത്തെ പൊരിവെയിലില്‍. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂള്‍ മുറ്റത്താണ് പാചക മല്‍സരത്തിനുള്ള വേദി ഒരുക്കിയിരുന്നത്. പാചകം ചെയ്യുന്നതിന്റെ ചൂടും കനത്ത വെയിലുമായതോടെ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി. മൂന്ന് മണിക്കൂര്‍ ധൈര്‍ഘ്യമുള്ള മല്‍സരത്തിന് ആവശ്യമായ സജ്ജീകരണം ഒരുക്കാത്തതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഇതോടെ കൂടെ വന്ന അധ്യാപകരും രക്ഷിതാക്കളും സംഘാടകരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ മല്‍സരം തുടങ്ങിയ സാഹചര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അതേസമയം ക്ലേ മോഡലിങ് മല്‍സരത്തിന് സംഘാടകര്‍ പന്തല്‍ അടക്കം ആവശ്യമായ സജ്ജീകരണം ഒരുക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day