|    Dec 10 Sat, 2016 6:12 pm

പൊയിലൂരില്‍ സ്‌ഫോടകവസ്തുക്കളും വാളുകളും കണ്ടെത്തി

Published : 22nd October 2016 | Posted By: SMR

പാനൂര്‍: കണ്ണൂരില്‍ സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ പോലിസിന്റെ റെയ്ഡ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും തലശ്ശേരി മേഖലയില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി. ഇന്നലെ പൊയിലൂരിനടുത്ത ചമതക്കാട് ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നും ആയുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികകളും കണ്ടെടുത്തു. രാവിലെ 10.30ഓടെയാണ് പോലിസും ഡോഗ്, ബോംബ് സ്‌ക്വാഡുകള്‍ റെയ്ഡ് നടത്തിയത്. ബാംഗളൂരില്‍ വ്യാപാരിയായ ചമതക്കാട്ടില്‍ പുരുഷുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിന്റെ കുളിമുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നത്. 3 കൊടുവാള്‍, മൂന്ന് കിലോ തൂക്കം വരുന്ന വെടിമരുന്ന്, ഒരു കെട്ട് ചണനൂല്‍ എന്നിവയാണ് പോലിസ് കണ്ടെടുത്തത്. പാനൂര്‍ സിഐ കെ എസ് ഷാജി, കൊളവല്ലൂര്‍ എസ്‌ഐ സതീഷ് കുമാര്‍, അഡീ. എസ്‌ഐ പവിത്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോംബ്, ഡോഗ് സ്‌ക്വാഡുകളുടെ സഹായത്തോടെ റെയ്ഡ് നടത്തിയത്. പൊയിലൂര്‍ മേഖലയില്‍ ആയുധശേഖരണവും ബോംബ് നിര്‍മാണവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. വരുംദിവസങ്ങളിലും മേഖലയില്‍ പരിശോധന ശക്തമാക്കാനാണ് പോലീസ് തിരുമാനം. കഴിഞ്ഞ ദിവസം ആര്‍എസ്എസ് ശക്തികേന്ദ്രമായ തലശ്ശേരി ഇടത്തിലമ്പലം കുയ്യാലി പുഴയോരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഉഗ്രസ്‌ഫോടന ശേഷിയുള്ള അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക