|    Dec 3 Sat, 2016 1:28 am
FLASH NEWS

പൊന്‍കുന്നം-പാലാ റോഡില്‍ അപകടങ്ങള്‍ പെരുകുന്നു

Published : 28th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: നവീകരിച്ചു 10 മാസത്തിനിടെ പൊന്‍കുന്നം പാലാ റോഡില്‍ 40ഓളം അപകടങ്ങള്‍. സംഭവം സംബന്ധിച്ച് നാറ്റ്്പാക്ക് റോഡില്‍ പരിശോധന നടത്തി. റോഡ് ബിഎംബിസി നിലവാത്തിലാക്കിയ ശേഷം നടന്ന അപകടങ്ങളില്‍ പൊലിഞ്ഞത് 13 ജീവനുകളാണ്, 50ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ഡലകാലത്തു പോലിസിനെ നിയോഗിച്ചു വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ കര്‍ശനമാക്കാന്‍ നടപടി സീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യന്‍ ഡിവൈഎസ്പിക്ക് കത്തുനല്‍കി. റോഡില്‍ അപകടങ്ങളില്‍പ്പെട്ട് എത്തുന്നവരുടെ എണ്ണം കണക്കിലെടുത്താണ് ആശുപത്രി അധികൃതര്‍ പോലിസിനോട് മുന്‍ കരുതലെടുക്കാന്‍ ആവശ്യപ്പെട്ടത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയുണ്ടാവുമെന്നാണ് ആശുപത്രി അതികൃതരുടെ നിഗമനം. പൊന്‍കുന്നം-പാലാ റോഡില്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് ഇത്രയധികം അപകടങ്ങള്‍ ഉണ്ടാവുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം നാറ്റ്പാക്ക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടോ എന്നതുള്‍പ്പെടെ പഠിച്ചു തയ്യാറാക്കുന്ന റിപോര്‍ട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുമെന്നും ഇവര്‍ അറിയിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും റിപോര്‍ട്ട് സമര്‍പ്പിക്കും. തിരുവനന്തപുരം ആക്കുളത്തു നിന്നുള്ള സീനിയര്‍ സയന്റിസ്റ്റ് വി എസ് സഞ്ചയ്കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ നാറ്റ്പാക്ക് സംഘം അപകട മേഖലകളില്‍ പരിശോധന നടത്തിയത്. ജൂനിയര്‍ സയന്റിസ്റ്റ് ആര്‍ ചന്ദ്രപ്രതാപ്, പ്രോജക്ട് എന്‍ജിനീയര്‍മാരായ കെ പി ,ഷിജിത്ത്, സൗമ്യ സ്‌കറിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്ഥിരം അപകടമേഖലകള്‍ സന്ദര്‍ശിച്ച് ഇവിടെത്തെ റോഡിന്റെ ദൃശ്യങ്ങളും ചിത്രീകരിച്ചു.പൊതുജനങ്ങള്‍, ഡ്രൈവര്‍മാര്‍, യാത്രക്കാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ 26ാം മൈല്‍ ജങ്ഷനിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ദേശീയപാത 183ല്‍ നിന്ന് എരുമേലിയിലേക്കു തിരിയുന്ന 26ാംമൈല്‍ ജങ്ഷനിലും അപകടങ്ങള്‍ പതിവാണ്. ഇവിടെ ട്രാഫിക് എലെന്‍ഡും ഡിവൈന്‍സറുകളും സ്ഥാപിക്കണമെന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. പൊന്‍കുന്നം കാഞ്ഞിരപ്പള്ളി ടൗണുകളിലെ അനധികത പാര്‍ക്കിങും റോഡുകളിലേക്കുള്ള കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day