|    Dec 4 Sun, 2016 3:46 pm

പൊന്മുടി ജലാശയത്തിലെ ബോട്ടിങ് നിര്‍ത്തി

Published : 22nd October 2016 | Posted By: SMR

തൊടുപുഴ: സംസ്ഥാന വൈദ്യുത ബോര്‍ഡിന്റെ ഹൈഡല്‍ ടൂറിസം വിഭാഗം പൊന്മുടി ജലാശയത്തില്‍ നടത്തിയിരുന്ന സ്പീഡ് ബോട്ട് സവാരി മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത് വിനോദ സഞ്ചാരികളെ വലയ്ക്കുന്നു. മൂന്നര്‍,കുമളി എന്നിവിടങ്ങളില്‍ നിന്നു വാഹനങ്ങളില്‍ ട്രെക്കിങിനെത്തുന്ന സാഹസിക യാത്രികരാണു സമയവും പണവും പാഴാകുന്നതിനെത്തുടര്‍ന്ന് നിരാശരായി മടങ്ങുന്നത്.ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം അടച്ചു പൂട്ടിയതോടെ പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണു ബോര്‍ഡിനുണ്ടാകുന്നത്.ഏറെ കൊട്ടിഘോഷിച്ച് പ്രവര്‍ത്തനമാരംഭിച്ച പൊന്മുടി ബോട്ടിങ് നടത്തിപ്പിലെ അപാകതകള്‍ മൂലം തുടക്കം മുതല്‍ തന്നെ അവതാളത്തിലായിരുന്നു.നിരവധി വിനോദ സഞ്ചാരികള്‍ നിത്യവും എത്തിയിരുന്നുവെങ്കിലും ജലാശയത്തിലെ മരക്കുറ്റികള്‍ അപായ ഭീഷണി ഉയര്‍ത്തുന്നു എന്ന കാരണം പറഞ്ഞ് സര്‍വ്വീസ് ആരംഭിച്ച് രണ്ടു മാസത്തിനകം ബോട്ടിംഗ് നിര്‍ത്തലാക്കിയിരുന്നു. നാട്ടുകാര്‍ പ്രതിക്ഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നാണു മരക്കുറ്റികള്‍ വെട്ടി മാറ്റി ബോട്ടിംഗ് പുനരാരംഭിച്ചത്. ഇതോടെ ഇവിടേയ്ക്ക് സഞ്ചാരകളുടെ വരവ് വര്‍ധിക്കുകയും ജില്ലയില്‍ ഏറ്റവും അധികം വരുമാനം നേടുന്ന ഹൈഡല്‍ ടൂറിസം സെന്ററുകളില്‍ ഒന്നായി മാറുകയും ചെയ്തു.ദിവസേന 200 പേരാണു ബോട്ടിങിനായി എത്തിയിരുന്നത്.അഞ്ച് പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടില്‍ പതിനഞ്ച് മിനിറ്റ് സര്‍വ്വീസ് നടത്തുന്നതിന് അഞ്ഞൂറ് രൂപയാണ് ഈടാക്കിയിരുന്നത്.ശരാശരി 20000 രൂപയാണു പ്രതിദിന വരുമാനം ഉണ്ടായിരുന്നത്. മികച്ച വരുമാനത്തോടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണു പ്രത്യേക കാരണങ്ങളോ മുന്നറിയിപ്പോ കൂടാതെ ബോട്ടിംഗ് നിര്‍ത്തലാക്കിയിരിക്കുന്നത്.ഇവിടെ ഉണ്ടായിരുന്ന രണ്ട് സ്പീഡ് ബോട്ടുകള്‍ ബോട്ടുകള്‍ സമീപ പ്രദേശത്തെ തന്നെ മറ്റൊരു സെന്ററിലേയ്ക്ക് മാറ്റുകയും ചെയ്തു.ബോട്ടിങ് നിര്‍ത്തലാക്കിയതു മൂലം പ്രദേശത്തേക്കുള്ള സഞ്ചാരികളുടെ മൊത്തത്തിലുള്ള വരവിലും കുറവ് സംഭവിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day