|    Dec 10 Sat, 2016 12:49 am
FLASH NEWS

പൊന്നാനി കോള്‍ മേഖലയില്‍ വരള്‍ച്ചാ ഭീഷണി

Published : 25th October 2016 | Posted By: SMR

പൊന്നാനി: ഇടവത്തില്‍ മഴ പെയ്യാതായതോടെ പൊന്നാനി കോള്‍ മേഖല കനത്ത വരള്‍ച്ചയിലേക്ക് . തുലാവര്‍ഷവും മഴ ലഭിക്കാത്ത സ്ഥിതിയായതു കൊണ്ട് കര്‍ഷകര്‍ കണ്ണീരിലാണ്.നവംബറില്‍ ആരംഭിക്കേണ്ട പുഞ്ചകൃഷിക്ക് വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്. ഇടവത്തില്‍ മഴ ലഭിക്കാതെ പോയതോടെ നൂറടിത്തേട്ടില്‍ കാര്യമായ വെള്ളം ലഭിച്ചിട്ടില്ല. ഡിസംബര്‍ അവസാനം കൊയ്‌തെടുക്കേണ്ട മുണ്ടകന്‍ ക്യഷി വെള്ളമില്ലാത്ത കാരണം തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ.തുലാവര്‍ഷത്തിലും കാര്യമായ മഴ ലഭിച്ചിട്ടില്ല.ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെയുള്ള ജലസേചന സൗകര്യങ്ങള്‍ നീണ്ടുപോകുന്നത് വലിയ തിരിച്ചടിയാണ്  പൊന്നാനി കോള്‍മേഖലക്ക്. ചമ്രവട്ടം പദ്ധതി വഴി ലിങ്ക് കനാലുകളിലൂടെ വെള്ളമെത്തിക്കാനായാല്‍ പൊന്നാനി കോള്‍ മേഖലയിലെ എല്ലാ കൃഷിയിടങ്ങളിലേക്കും ജലസേചന സൗകര്യമൊരുങ്ങും. ചോര്‍ച്ച കാരണം ചമ്രവട്ടം പദ്ധതി ഉപയോഗശൂന്യമായതിനാല്‍ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലാണ്.കോള്‍ മേഖലയിലെ മേല്‍ഭാഗങ്ങളില്‍ തീരെ വെള്ളമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.താഴ് ഭാഗങ്ങളിലെ വെള്ളത്തിന്റെ സാന്നിധ്യം കുറഞ്ഞ് വരികയാണ്.കടുത്ത വരള്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിന് പുറമെ മഴ കുറഞ്ഞതോടെ ഭാരതപ്പുഴ മണല്‍ക്കൂനയായി മാറി. ജലലഭ്യതയില്ലാത്തതിനാ ല്‍ കുടിവെള്ള വിതരണപദ്ധതികളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. മധ്യകേരളത്തില്‍ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള കൃഷിയും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.പാലക്കാട് തൃശ്ശൂര്‍ മലപ്പുറം ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമാണ് ഭാരതപ്പുഴ. മഴയിലുണ്ടായ ഗണ്യമായ കുറവ് പുഴയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. പലയിടങ്ങളിലും പൂര്‍ണ്ണമായും പുഴ വരണ്ടുണങ്ങി. ശേഷിക്കുന്നിടത്ത് നീര്‍ച്ചാല്‍ മാത്രമായി ഒഴുകുന്നു ഭാരതപ്പുഴ. ഒട്ടനവധി കുടിവെള്ള പദ്ധതികളാണ് ഭാരതപ്പുഴയെ ആശ്രയിച്ചു നിലനില്‍ക്കുന്നത്. വിവിധ  മേഖലയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പമ്പ് ഹൗസുകള്‍ക്ക് താഴെ ഗുരുതരമായി മലിനപ്പെട്ട ജലം കൊണ്ടു പോവേണ്ട ഗതികേടിലാണ് ജല അതോറിട്ടി.മേഖലയിലെ കൃഷിയെയും വെള്ളത്തിന്റെ അഭാവം വലിയ അളവിലാണ് ബാധിക്കുന്നത്. പുഴയോരത്തുള്ള നെല്‍പ്പാടങ്ങളെല്ലാം കരിഞ്ഞുണങ്ങുകയാണ്. ചെറുതുരുത്തി കൊച്ചി പാലത്തിന് സമീപം ചെറുതടയിണ നിര്‍മിക്കാനുള്ള പദ്ധതികള്‍ 2008ല്‍ വിഭാവനം ചെയ്തുവെങ്കിലും ഇന്നും അത് പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day