|    Dec 3 Sat, 2016 12:19 pm
FLASH NEWS

പൊന്നാനിയില്‍ മണല്‍തിട്ടയിലിടിച്ച് മല്‍സ്യബന്ധന ബോട്ട് തകര്‍ന്നു

Published : 24th November 2016 | Posted By: SMR

പൊന്നാനി: മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് മണല്‍തിട്ടയിലിടിച്ച് പൂര്‍ണ്ണമായി തകര്‍ന്നു .പൊന്നാനി തുറമുഖത്ത് ബുധനാഴ്ച പുലര്‍ച്ചയാണ് അപകടമുണ്ടായത്. ഏഴ് തൊഴിലാളികളുമായി മല്‍സ്യം പിടിക്കാന്‍ പുറപ്പെട്ട അഴിക്കല്‍ സ്വദേശി മുസ്താരിയുടെ ഇല്യാസ് ബോട്ടാണ് മണല്‍ തിട്ടയിലിടിച്ച് പൂര്‍ണ്ണമായി തകര്‍ന്നത്.മണല്‍തിട്ടയിലിടിച്ച ബോട്ട് ആടിയുലഞ്ഞ് പുലിമുട്ടിലിടിച്ച് തകരുകയായിരുന്നു .ബോട്ടിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു .തുടര്‍ന്ന് മറ്റു ബോട്ടുകള്‍ എത്തിയാണ് തൊഴിലാളികളെ രക്ഷിച്ച് കരക്കെത്തിച്ചത്. പൂര്‍ണമായും തകര്‍ന്ന ബോട്ട് തിരച്ചിലിന് ശേഷം കണ്ടെത്തി അവശിഷ്ടങ്ങള്‍ കരക്കെത്തിച്ചു .ട്രോളിങ് നിരോധനത്തിന് ശേഷം പൊന്നാനി അഴിമുഖത്ത് രണ്ടാം തവണയാണ് മണല്‍തിട്ടയിലിടിച്ച് ബോട്ട് തകരുന്നത്. ബോട്ടിന്റെ എഞ്ചിനുള്‍പ്പെടുന്ന വിലപിടിപ്പുള്ള ഭാഗങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ബോട്ടുടമക്ക് ഉണ്ടായത്. അഴിമുഖത്തെ മണല്‍തിട്ടകള്‍ നീക്കം ചെയ്യണമെന്ന മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായ ആവശ്യം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല .ഇതാണു ബോട്ടുകള്‍ അപകടത്തില്‍ പെടാന്‍ ഇടയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇരുപതിലധികം ബോട്ടുകള്‍ മണല്‍തിട്ടയിലിടിച്ച് തകര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day